Monday, 17 May 2010

"എനിക്കുവേണ്ടി നീ കാത്തിരിക്കരുത്,ന്നിനക്കെന്‍റ്റെ എല്ലാ ഭാവങ്ങളും"

സന്ദ്യാ സമയം, കാക്കകള്‍ കൂട്ടിലേക്ക് ചേക്കേറാന്‍ തുടങ്ങിയിരിക്കുന്നു, മാനം ഇരുണ്ട് കൂടുന്നു .... തണുത്ത കാറ്റില്‍ കുതിര്‍ന്നു ഞാന്‍ വയല്‍ വരമ്പിലൂടെ നടന്നു നീങ്ങി ... അങ്ങ് തെക്ക് ഭാഗത്ത്‌ നിന്നും മഴ പെയ്യാന്‍ തുടങ്ങി ... ശരീരമാകെ നനയുന്നു .. വയലിലെ നീരുറവയില്‍ ചവിട്ടി വാഴ ഇല ഒടിച്ചു കുട ചൂടി ... തല നയുന്നതില്‍ നിന്നും സമാധാനം കിട്ടി .... കോരിച്ചൊരിയുന്ന മഴ... പാന്‍റ് മടക്കി കയറ്റി കയ്യിലുള്ള ചെരിപ്പ് ഒരു സഞ്ചിയിലിട്ടു ഞാന്‍ നടന്നു നീങ്ങി .... ... എന്‍റെ ദേഹമാകെ നനയുന്നു ... നല്ല തണുപ്പ്‌...

അവള്‍ എന്നെയും കാത്തു നില്‍പുണ്ടാവും ... ഒരുപാട്‌ കാലത്തെ കാത്തിരിപിനോടുവില്‍ അവളെ ഒരു നോക്ക് കാണാന്‍ , ഒന്ന് മിണ്ടി പറയാന്‍.... സമയം വൈകിയാല്‍ അടുത്ത വണ്ടിയില്‍ അവള്‍ നാട്ടിലേക്ക് മടങ്ങും.. കൂരിരുട്ട്, ഒന്നും കാണുന്നില്ല , ചീവീടികള്‍ ശബ്ദം വെക്കുന്നു... താളത്തിനൊപ്പം തവളകളും .... തനിച്ചായത്‌ കൊണ്ട് ചെറിയ ഭയമുണ്ട് ... എന്ത് സംഭവിച്ചാലും അവളെ കണ്ടേ തീരൂ.. ദൂരെ നിന്നും ഞാന്‍ വണ്ടിയുടെ കൂവി വിളി കേള്കുന്നുണ്ട് ... ഞാന്‍ എന്‍റെ കയ്യിലുള്ള സഞ്ചിയുമായി ഓടി .... ആ വണ്ടിയില്‍ അവള്‍ വന്നു കാണും ...അര മണിക്കൂര്‍ കൊണ്ട് അവള്‍ക് തിരിച്ചു പോവണം ... എന്‍റെ ഓട്ടത്തിന് വേഗത കൂട്ടി , വയല്‍ വരമ്പിലൂടെ ഓടുന്നതിനിടെ എന്‍റെ കാലുകള്‍ വഴുതി ഞാന്‍ വീണു ... ഞാന്‍ എങ്ങോട്ടാണ് വീഴുന്നത് എന്ന് അറിയില്ല.. എന്‍റെ കണ്ണുകള്‍ തുറക്കുന്നില്ല ... എങ്ങും കൂരിരുട്ട്... എന്തോ ഒരു മരച്ചില്ല കയ്യില്‍ പിടികിട്ടി , അതില്‍ തങ്ങി നിന്നു , മഴ വീണ്ടും കനത്തു പെയ്യുന്നു ... എന്‍റെ നെട്ടിയിലെവിടെയോ മുറിവ് പറ്റിയിട്ടുണ്ട് .. വല്ലാതെ എരിയുന്നു... കൈകള്‍ കൊണ്ട് മെല്ലെ തടവി ... ചോരയുടെ മണം... പാന്‍റ് കീശയില്‍ ഇരുന്ന ടവ്വല്‍ എടുത്തു നെറ്റിക്ക് കെട്ടി ... രക്തം വരുന്നതിനു സമാധാനം ഉണ്ട് .... മെല്ലെ ഇഴഞ്ഞു വരമ്പിലേക്ക് പിടിച്ചു കയറി... ഇനി ഞാന്‍ എത്ര വേഗതയില്‍ ഓടിയാല്‍ സ്റ്റേഷനില്‍ എത്തും?...

ഏകദേശം മഴ ചോര്‍ന്നു .... വണ്ടിയുടെ കൂവല്‍ കേള്‍കുന്നു ... ഞാന്‍ സ്റ്റേഷനില്‍ എത്തി ... തിക്കിലും തിരക്കിലും അവളെ കാണുന്നില്ല .... വണ്ടി ഇപ്പോള്‍ നീങ്ങി തുടങ്ങും ... അവള്‍ എവിടെ ? ... എവിടെയും കാണുന്നില്ല ... അവള്‍ വന്നില്ലേ? .. വരാതിരിക്കില്ല .... വണ്ടിയില്‍ കയറിക്കാനുമോ? ..ഞാന്‍ രണ്ടു മൂന്ന് ബോഗിയില്‍ കയറി നോക്കി ... എങ്ങും കാണാനില്ല .... പുറത്തിറങ്ങി .. ഒരു കരിവള കുലുങ്ങുന്ന ശബ്ദം ...അതേ അത് അവള്‍ തന്നെ .... ഞാന്‍ ഓടി ... പിന്നില്‍ നിന്നു അവളെ വിളിച്ചു .. പക്ഷെ അവള്‍ കേള്കുന്നില്ല .... എന്‍റെ നെറ്റിയില്‍ കെട്ടിയ ടവ്വല്‍ അഴിച്ചു അവളെ എറിഞ്ഞു... എന്നിട്ടും അവള്‍ അറിഞ്ഞില്ല .. വണ്ടിയുടെ കൂവല്‍ കൊണ്ട് അവള്‍ക് കേള്‍ക്കാന്‍ പറ്റുന്നില്ല ... വണ്ടി മെല്ലെ നീങ്ങി തുടങ്ങി... അവള്‍ വാതില്‍ കയറുന്നതിനിടെ ഞാന്‍ അവളുടെ കൈകള്‍ വാരിപ്പുണര്‍ന്നു .... അവള്‍ കൈകള്‍ കുതറി അകത്തേക്ക് കയറി.. പക്ഷെ അവള്‍ അറിഞ്ഞില്ലായിരുന്നു അത് ഞാനായിരുന്നെന്നു... വണ്ടി വേഗത്തില്‍ നീങ്ങി തുടങ്ങിയിരുന്നു .... ഞാന്‍ നിലത്തു വീണു ആര്‍ത്തു കരഞ്ഞു .... അവള്‍ വാതിലൂടെ തലയിട്ടു നോക്കി ... ഞെട്ടലോടെ അവള്‍ എന്നെ നോക്കി .... എന്നെ ഉറക്കെ വിളിച്ചു ......... നിറഞ്ഞ കണ്ണ് നീര്‍ തുള്ളികളാല്‍ ... ഒരു ചെറിയ പുഞ്ചിരിയോടെ അവള്‍ എന്നോട് വിട പറഞ്ഞു ....

"എനിക്കുവേണ്ടി നീ കാത്തിരിക്കരുത്,ന്നിനക്കെന്‍റ്റെ എല്ലാ ഭാവങ്ങളും"



എന്റെ സഞ്ചി ഞാന്‍ തുറന്നു പഴ ഒട്ടൊഗ്രാഫ് എടുത്തു ...
റോസപൂവിന്‍റ്റെ നിറമുള്ള അവാസാന പേജില്‍ നി നിന്‍റ്റെ മുഖത്തെക്കാള്‍ ഭംഗിയുള്ള അക്ഷരങ്ങള്‍ നിരത്തിവെച്ചു,മനസിന്‍റ്റെ താളുകളില്‍ ഇന്നും അത് മഴച്ചാറ്റലേല്‍ക്കാതെ ഞ്ഞാന്‍ സൂക്ഷികുന്നു.ഇന്നെനിക്ക് ആ പഴയ ഒട്ടോഗ്രാഫ് നഷ്ടമായിരികുന്നു.. മഴ ച്ചാറ്റലും..പുറമെനിന്നുള്ള തണുത്ത കാറ്റുംകൊണ്ട് അക്ഷരങ്ങള്‍ മനസിലാക്കാന്‍ പറ്റാത്തവിധം പാടെ നഷ്ടമായിരിക്കുന്നു....


................................................................................
തികച്ചും സാങ്കല്പികം മാത്രം .....