Thursday 29 October 2009

ഇവനൊന്നും നന്നാവില്ല...........

സ്കൂളില്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്നു ... എന്‍റെ ഒരു കൂടുകാരന്‍ ഉണ്ട് റിന്ശാദ് .. എപ്പോഴും എന്‍റെ കൂടെ ഉണ്ടാവും .... ഞാന്‍ ക്ലാസ്സ്‌ ലീഡര്‍ ആണ് .... പക്ഷെ ക്ലാസ്സില്‍ ഏറ്റവും പിന്നിലെ ബെഞ്ചിലെ ഇരിക്കൂ ... രിന്ശാടും ഉണ്ടാവും കൂടെ ... ഞങ്ങള്‍ 2 പേരും അവിടെ സ്ഥിരമാണ് ... പിന്നെ സൊറ പറഞ്ഞിരിക്കാന്‍ ആരെങ്കിലും ഒക്കെ ഏതെങ്കിലും പിരീഡില്‍ കയറി വരും .... പക്ഷെ ഞങ്ങള്‍ എല്ലാവരെയും ആ ബെഞ്ചില്‍ കയറ്റില്ല ... ഞങ്ങളുമായി പോരുത്തപെട്ടു പോവുന്നവര്‍ക്ക്‌ മാത്രം അവിടെ പ്രവേശനം ഉള്ളൂ .. എന്തായാലും ക്ലാസ്സില്‍ എല്ലാവര്ക്കും ഞങ്ങള്‍ 2 പേരോടും നല്ല കാര്യമാണ് ... കാരണം ഞാന്‍ ലീടരും അവന്‍ അസ്സിസ്ടന്റും ആണ് ... എന്ത് കാര്യം ഉണ്ടെങ്കിലും ഞങ്ങള്‍ മുന്നില്‍ ഉണ്ടാവും ... ഇനി ഇപ്പോള്‍ എന്തെങ്കിലും പ്രശനത്തിനു ക്ലാസ്സില്‍ നിന്ന് പുറത്താക്കുകയാണെങ്കില്‍ പോലും ഞങ്ങള്‍ അതിനും നേതിര്ത്വം കൊടുക്കും ... എപ്പോള്‍ ഏത് ടീച്ചര്‍ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയാലും , രണ്ടു പേരും ഒന്നിച്ചാണ് സാധാരണ പുറത്ത്‌ പോവാറ് ...

ഒരു ദിവസം ഹിന്ദി ടീച്ചര്‍ ക്ലാസ്സില്‍ വന്നു ... എന്തോ നല്ല ദേഷ്യത്തിലാണ് ടീച്ചര്‍ .. ഞങ്ങള്‍ പതിവ് തെറ്റിക്കാതെ സൊറ പറയാന്‍ തുടങ്ങി .. ടീച്ചര്‍ ഒരു സൈഡില്‍ നിന്ന് ക്ലാസ്സ്‌ എടുക്കും ... ഞങ്ങള്‍ ബുക്കില്‍ നോക്കി കഥ പറയലാണ് പതിവ് .. ടീച്ചര്‍ നോകുനുണ്ട് എന്ന് കണ്ടാല്‍ ചുണ്ട് അനക്കില്ല .... ടീച്ചറും വിചാരിക്കും ബുക്കില്‍ നന്നായി ശ്രധികുന്നുണ്ട് എന്ന് . അന്ന് 2 പിരീഡ്‌ ഒന്നിച്ചാണ് ടീച്ചര്‍ ക്ലാസ്സ്‌ എടുത്തത്‌ ... ടീച്ചര്‍ക്ക്‌ എന്തോ സംശയം തോന്നി ഞങ്ങളുടെ അടുത്ത് വന്നു .. ബുക്ക്‌ എടുത്തു നോക്കി ... ടീച്ചര്‍ ക്ലാസ്സ് എടുത്തു രണ്ടു മൂന്ന് പേജ് തീര്‍ന്നിട്ടുണ്ട് .. പക്ഷെ ഞങ്ങള്‍ അപ്പോഴും പേജ് ഒന്നില്‍ തന്നെ ആണ് ... എവിടെ എത്തി എന്ന് ചോദിച്ചപ്പോള്‍ പാരഗ്രാഫ് തപ്പുകയാണ്‌ ... 2 നെയും പൊക്കി .. ബെന്ജിനു മുകളില്‍ കയറ്റി നിര്‍ത്തിച്ചു ടീച്ചര്‍ കുറെ ചീത്ത പറഞ്ഞു ... കുറച്ചൊക്കെ പാഠം ശ്രദ്ധിക്കാന്‍ തുടങ്ങി ... കുറച്ചു കഴിഞ്ഞപ്പോള്‍ .. ജനലിലൂടെ നോക്കുമ്പോള്‍ ഇംഗ്ലീഷ് മീഡിയം പെണ്‍കുട്ടികള്‍ നടന്നു പോകുന്നു ... രിന്ശടിന്റെ കണ്ണ് അങ്ങോട്ടായി ... അവന്‍ എന്നോട് പറഞ്ഞു നമ്മളെ ഇപ്പോള്‍ പുറത്താക്കാനുള്ള എന്തെങ്കിലും വഴി ഒപ്പിക്കണം എന്ന് ... അങ്ങിനെ ഞങ്ങള്‍ പ്ലാനിട്ടു ഉറക്കെ വര്‍ത്തമാനം പറയാന്‍ ... ടീച്ചര്‍ക്ക്‌ അങ്ങ് ദേഷ്യം പിടിച്ചു .. ചൂരലുമായി അടുത്ത് വന്നു നല്ല രണ്ടു വീക്ക്‌ വീക്കി ... രണ്ടെണ്ണം കിട്ടിയാലും സാരമില്ല പുറത്തു പോവമല്ലോ എന്ന് സന്തോഷിച്ചു .... പതിവായി ഞങ്ങളെ പുറത്താക്കലാണ് ടീച്ചര്‍ പക്ഷെ അന്ന് ടീച്ചര്‍ ഞങ്ങളെ പുറത്താക്കിയില്ല .... അന്ന് ടീച്ചര്‍ പറഞ്ഞു .. " ഇവനൊന്നും നന്നാവില്ല ... അവിടെ ഇരി എന്നിട്ട് തോന്നിയമാതിരി ചെയ്തോ " ...

മെല്ലെ ബെഞ്ചിന്റെ മുകളില്‍ തന്നെ നിന്നാല്‍ മതിയാരുന്നു ... പെണ്പില്ലേറെ എങ്കിലും കാണാമായിരുന്നു .. രിന്ശടിന്റെ ഒരു അധിക പുസ്തിയെ ..........

Sunday 11 October 2009

യഥാര്‍ത്ഥ ഗള്‍ഫുകാരന്‍ ആരാണ് ?

ഗള്ഫുകാരന് എങ്ങിനെ കിട്ടി "ഗള്‍ഫുകാരന്‍" എന്നാ നാമം ?? . ഇവിടെ ( ഗള്‍ഫില്‍) ഉള്ളിക്കറിയും ഉണക്ക കുബ്ബുസും തിന്നു നടക്കുന്നവന് നാട്ടില്‍ പോയാല്‍ ഫാസ്റ്റ് ഫുഡുകള്‍ മാത്രമേ പിടികുന്നുള്ളൂ .. എന്ത് കൊണ്ട് ? ഇവിടെ കിലോമീറ്റെരുകളോളം കാല്‍ നടയായി താണ്ടി സുഹുര്തിനെ കാണാന്‍ പോവുന്നവന്‍, നാട്ടില്‍ എത്തിയാല്‍ അയല്‍വാസിയെ കാണാന്‍ കാറില്‍ പോവുന്നു... എന്ത് കൊണ്ട് ?? ... ഗള്ഫുകാരന് നാട്ടില്‍ എത്തുമ്പോള്‍ കിബിറ് കൂടുന്നു ... പണ്ടെന്നോ അറബിയെ കൊള്ളയടിച്ചു നാട്ടില്‍ വന്നു പണക്കെട്ടുകള്‍ കൊണ്ട് അമ്മാനമാടിയ തെമ്മാടി ഗള്‍ഫുകാര്‍ ഉണ്ടാക്കിയെടുത്ത പേര്... "ഗള്‍ഫുകാരന്‍".... അതേ പേര് ഇന്നും.... ; ഉടുതുണിക്ക് മറുതുണിയില്ലാതെ .. കിടക്കാന്‍ കിടപ്പാടമില്ലാതെ ... കൊടും ചൂടില്‍ വെയിലത്തിരുന്നു പണിയെടുത്ത്‌ തൊണ്ട വരളുമ്പോള്‍ ഒരു തുള്ളി വെള്ളം പോലും കിട്ടാതെ കഷ്ട്ടപെട്ടു, യഥാര്‍ത്ഥ ഗള്‍ഫിന്റെ വേദനകള്‍ നെഞ്ഞിലേട്ടി തന്‍റെ ഉറ്റവരെയും ഉടയവരെയും ഒരു നോക്ക് കാണാന്‍ .. ഒരു മാസം തെന്നെയെന്കിലും തന്‍റെ ഭാര്യയോടും കുട്ടികളോടും ഒപ്പം താമസിക്കാന്‍ വേണ്ടി നാട്ടില്‍ കാല് കുത്തിയാല്‍... ...നാട്ടുകാര്‍ അവന്‍റെ പെട്ടിയുടെ എണ്ണവും വലുപ്പവും നോക്കും... അവന്‍റെ പേരും ഗള്‍ഫുകാരന്‍ .... പോരത്തത് അവനെതിരെ കുറെ കഥകള്‍ ഉണ്ടാക്കുന്നു ... അവനു മറുപടി പറയാന്‍ കഷ്ട്ടപ്പാടിന്റെ കദന കഥകള്‍ മാത്രം ബാക്കി .... പിന്നെ, നമുക്ക്‌ നന്ദി പറയാം ഒരു കൂട്ടരോട് ... കഷ്ട്ടപ്പാടിന്റെ കണ്ണീര്‍ തുള്ളികള്‍ ഒപ്പിയെടുക്കാന്‍ ക്യാമറ കണ്ണുകളുമായി നമ്മുടെ അടുത്തെത്തുന്ന വാര്‍ത്താ മാധ്യമങ്ങളോട് .... അല്പം വൈകി ആണെങ്കിലും ചിലര്കെങ്കിലും കഷ്ട്ടപ്പാടുകള്‍ എന്തെന്ന് മനസ്സിലാക്കന്‍ കഴിയുന്നു ...

Monday 13 July 2009

ഞാന്‍ പഠിച്ച ഇലക്ട്രോണിക്സ്

ഞാന്‍ കൊടുവള്ളി മുസ്ലിം ഓര്‍ഫനേജ് സ്കൂളില്‍ (KMO) അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നു ... ചെറുപ്പം മുതലേ ഇലക്ട്രോണിക്സുമായി നല്ല താല്പര്യമാണ് ... എന്ത് കിട്ടിയാലും ഒന്ന് അഴിച്ചു നോക്കണം ... അതിനുള്ളില്‍ എന്താണുള്ളത് എന്ന് .. പക്ഷെ മറ്റുള്ളവരുടെ ഉപകരണങ്ങള്‍ അഴിക്കാന്‍ ധൈര്യം വരില്ല .. കേടായാല്‍ ‍ വഴക്ക്‌ പറയുന്നത് കേള്‍ക്കണം ... എന്നാലും എന്തെങ്കിലും കേടായതൊക്കെ അഴിച്ചു നോക്കും ... ഒന്നും അറിഞ്ഞിട്ടല്ല .. എന്തെങ്കിലും അറിയാന്‍ വേണ്ടിയാണു .... അങ്ങിനെ LED ബള്‍ബുകള്‍ ഉപയോഗിച്ച് പല കുസിര്‍തികളും കളിയ്ക്കാന്‍ തുടങ്ങി ... LED ബള്‍ബുകള്‍ ഉപയോഗിച്ച് ഒരുപാട്‌ ആളുകള്‍ക്ക് പലതും ഉണ്ടാക്കി കൊടുക്കും .. അങ്ങിനെ LED വാങ്ങാനുള്ള കാശ് ഉണ്ടാക്കും ... മാത്രമല്ല ക്ലാസ്സില്‍ അര്കെങ്ങിലും , ഇതൊക്കെ പഠിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ പഠിപ്പിച്ചു കൊടുക്കയും ചെയ്യും.

അങ്ങിനെ ഒരു ദിവസം എന്‍റെ ക്ലാസ്സിലുള്ള അബ്ദുറഹിമാന്‍ (അ൪മാട്ടി) ഒരു കേടായ റേഡിയോ കൊണ്ട് വന്നു .. എന്‍റെ കയ്യില്‍ തന്നിടു പറഞ്ഞു "ഇത് ഓണ്‍ ആവുന്നില്ല , നീ ഒന്ന് നോക്കുമോ എന്താണെന്നു " . ഞാന്‍ സന്തോഷത്തോടെ അത് വാങ്ങി .. അവനു ആരോ കൊടുത്തതാണ് കുറച്ചു കാലം നന്നായി വര്‍ക്ക്‌ ചെയ്തതായിരുന്നു . എന്തൊക്കെ ആയാലും ഞാന്‍ അന്ന് വീട്ടില്‍ കൊണ്ട് പോയി , അത് ഫുള്‍ അയിച്ചു .. നോക്കുമ്പോള്‍ അതിന്റെ ബാറ്റെരിയില്‍ നിനും വരുന്ന ഒരു വയര്‍ മുരിഞ്ഞിരികുന്നു .. ഞാന്‍ അത് സോല്‍ദര്‍ ചെയ്തു .. വേറെ ഒന്നും നോക്കിയിട്റ്റ്‌ എനിക്ക് ഒന്നും മനസ്സിലാവുന്നില്ല .. കുറെ എന്തൊക്കെയോ IC പോലത്തെ സാദനങ്ങള്‍ ഉണ്ട് ഉളില്‍ , പേരൊന്നും എനിക്കറിയില്ലായിരുന്നു .. എന്നാലും ഞാന്‍ അത് അവിടെ തന്നെ വെച്ചു. പിറ്റേന്ന് വന്നു അ൪മാട്ടിയോടു പറഞ്ഞു "ഇപ്പോള്‍ ഓണ്‍ ആവുന്നുണ്ട് , പക്ഷെ ചാനല്‍ ഒന്നും കിട്ടുന്നില്ല , ഒരു ആഴ്ചകൊണ്ട് ശരിയാക്കിതരാം എന്ന് പറഞ്ഞു ... അവന്‍ അത് കേട്ട് സന്തോഷിച്ചു ... എന്‍റെ മനസ്സില്‍ ഒരു ആഴ്ച കൊണ്ട് അതിന്‍റെ കംപ്ലൈന്റ്റ്‌ കണ്ടു പിടിക്കണം എന്നുണ്ട് ... പക്ഷെ എന്ത് ചെയ്യണം എന്നറിയില്ല .. അങ്ങിനെ ഒരു ആഴ്ച കഴിഞ്ഞു .. അ൪മാട്ടി റേഡിയോ ചോദിക്കുന്നു .. ഞാന്‍ പറഞ്ഞു "നാളെ എന്തായാലും കൊണ്ട് വരാം.. എനിക്ക് അത് നോക്കാനുള്ള സമയം കിട്ടിയിട്ടില്ല ഞാന്‍ വേറെ തിരക്കിലായിരുന്നു " ... ഞാന്‍ വീട്ടില്‍ എത്തിയാല്‍ ഫുള്‍ അതിന്‍റെ മുകളിലാണ് പണി എന്ന് അവനു അറിയില്ല ... അവനെ അറിയിച്ചാല്‍ മോശമല്ലേ ... ഞാന്‍ അവരുടെ അടുത്തൊക്കെ ഒരു ഇലക്ട്രോണിക്സ് അറിയുന്ന ആളാണല്ലോ ... അങ്ങിനെ പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് റേഡിയോ വര്‍ക്ക്‌ ആവുന്നില്ല .. അവസാനം എങ്ങിനെയെങ്ങിലും അതൊന്നു ഒഴിവാക്കണം .. പിറ്റേന്ന് സ്കൂളില്‍ എത്തി .. അ൪മാട്ടി റേഡിയോ ചോദിച്ചു .. ഞാന്‍ ബാഗ്‌ തുറന്നു റേഡിയോ എടുത്തു അവന്‍റെ കയ്യില്‍ കൊടുത്തു അവനോടു പറഞ്ഞു .. ഇതിന്‍റെ "ദുള്‍ഫൂട്രി" പോയതാ അത് മാറ്റണം എന്ന് ... അവന്‍ ചോദിച്ചു അതെന്താ സാധനം എന്ന് , ഞാന്‍ പറഞ്ഞു റേഡിയോ സ്റ്റേഷന്‍ ബൂസ്റ്റ്‌ ചെയ്യുന്ന സാധനമാണ്‌ . അങ്ങിനെ പാവം അവിടെ അടുത്തുള്ള ഒരു ഇലക്ട്രോണിക്സ് കടയില്‍ ചെന്ന് അവിടെ ഉള്ള ആളോട്‌ ചോദിച്ചു " ഈ റേഡിയോ യുടെ "ദുള്‍ഫൂട്രി" വേണം.. .. അയാള്‍ മേലോട്ട് നോക്കി ..
കടക്കാരന്‍ : ദുള്‍ഫൂട്ര്യോ.... അതെന്താ സാധനം?
അ൪മാട്ടി : ഈ റേഡിയോ സ്റ്റേഷന്‍ ബൂസ്റ്റ്‌ ചെയ്യുന്ന സാധനമില്ലേ .. അത് ....
കടക്കാരന് തന്നെ ഒരു സംശയം , കടക്കാരന്‍ വേറെ ഒരാളോടു ഫോണില്‍ വിളിച്ചു ചോദിക്കുന്നു... അയാള്കും ഒരു പിടിയും കിട്ടുന്നില്ല
കടക്കാരന്‍ : മോനെ ഇത് ഇവിടെ കിട്ടില്ല .. ഇങ്ങിനെ ഒരു സാധനം സാധാരണ റേഡിയോ യില്‍ ഉണ്ടാവാറില്ല.... നിന്നോട് ഇത് ആരു പറഞ്ഞതാ ??
അ൪മാട്ടി : ഇത് വേറെ ഏതെങ്കിലും കടയില്‍ കിട്ടുമോ ?? എന്‍റെ ക്ലാസ്സില്‍ ഉള്ള ഒരു മുജീബ്‌ ഉണ്ട് അവന്‍ പറഞ്ഞതാ....
കടക്കാരന്‍ : അത് കേട്ട് കടക്കാരന്‍ ഒന്ന് ചിരിച്ചു ...

ഇതൊക്കെ കഴിഞ്ഞു അ൪മാട്ടി ക്ലാസ്സില്‍ വന്നു എന്നോട് .. "അങ്ങിനെത്തെ ഒരു സാധനം ഇല്ലാന്ന് കടക്കാരന്‍ പറഞ്ഞു "... ഞാന്‍ അത് കേട്ട് അങ്ങ് ചിരിച്ചു പോയി ... അപ്പോഴാ അവനു കാര്യം പിടി കിട്ടുന്നത് .. അങ്ങിനെതെ ഒരു സാധനം ഇല്ല എന്നും തല്കാലം തല ഊരാന്‍ വേണ്ടി വെറുതെ പറഞ്ഞതാണ്‌ എന്ന്....
അ൪മാട്ടി ഇപ്പോള്‍ കൊടുവള്ളിയില്‍ ബിസിനസ്‌ ചെയ്തു വരുന്നു .. എപ്പോള്‍ കണ്ടാലും ദുള്‍ഫൂട്രി യുടെ കാര്യം പറയും ....

അന്ന് അവന്‍ റേഡിയോ നന്നാക്കാന്‍ തന്നു .... വല്ല TV യോ മറ്റോ ആയിരുന്നെങ്കിലോ???

Sunday 5 July 2009

സ്നേഹം

വിടര്‍ന്നു നില്‍കുന്ന പനിനീര്‍പൂവില്‍ നിന്നും ഇളം തെന്നലില്‍ നുകരുന്ന സുകന്ധമാം സ്നേഹത്തിന്റെ അഭിരുചികള്‍, കോരിച്ചൊരിയുന്ന മഴയത്ത്‌ അടര്‍ന്നു വീഴുമെന്നു ഭയന്നു അടര്‍ത്തിയെടുക്കാന്‍ ശ്രമിച്ചാല്‍ വിഷാദ മാം മുള്ളുകള്‍ ഹൃദയത്തിന്‍റെ കൈകളില്‍ തറക്കും എന്നത് സത്യം ...

ടോര്‍ച്ചു ഇങ്ങിനെയും റിപ്പയര്‍ ചെയ്യാം ....

ഞാന്‍ സ്കൂളില്‍ പഠിക്കുന്ന പ്രായം. അന്ന് എന്‍റെ ഒരു ഇക്കാക്ക ഗള്‍ഫില്‍ ആയിരുന്നു... ഇടയ്ക്ക് എന്തെങ്കിലും നാട്ടിലേക്ക്‌ കൊടുത്തയക്കും. അങ്ങിനെ ഒരു ദിവസം ഒരു ടോര്‍ച്ചു കൊടുത്തയച്ചു . എനിക്കല്ല, എന്‍റെ ബാപ്പക്ക്‌ ആണ് ... ബാപ്പ അത് കിട്ടി സന്തോഷിച്ചു ... അന്നൊക്കെ ഗള്‍ഫില്‍ നിന്ന് എന്തെങ്കിലും കൊടുത്തയക്കുക എന്ന് വെച്ചാല്‍ അത് ഒരു മഹാ സംഭവമാക്കി കാണും ... ഇന്ന് എന്ത് ഗള്‍ഫ്‌ ???... ബാപ്പ പള്ളിയില്‍ പോവുമ്പോയോ, അല്ലെങ്കില്‍ എങ്ങോട്ടെങ്കിലും പോവുംബോഴോ മാത്രം ഉപയോഗിക്കും , ഞങ്ങള്‍ ഒന്നും അത് ഉപയോഗിക്കാറില്ല ...അങ്ങിനെ ആ ടോര്‍ച്ചു കുറെ കാലം ഉപയോഗിച്ചു ... ഇടയ്ക്ക് അതിന്റെ ബള്‍ബ്‌ ഫ്യൂസ് ആവും , അത് മാറ്റും..

ഒരു ദിവസം അതിന്റെ ബള്‍ബ്‌ ഫ്യൂസ് ആയി , ബാപ്പ എന്നോട് ഒരു ബള്‍ബ്‌ വാങ്ങി കൊണ്ട് വരാന്‍ പറഞ്ഞു .. ഞാന്‍ ഒരു ബള്‍ബ്‌ വാങ്ങി വന്നു . ബാപ്പ ടോര്‍ച്ചില്‍ ബള്‍ബ്‌ മാറ്റി . പക്ഷെ ടോര്‍ച്ചു കത്തുന്നില്ല ... ബാപ്പ എന്നെ വഴക്ക്‌ പറഞ്ഞു ... ഞാന്‍ വാങ്ങിയ ബള്‍ബ്‌ നല്ലതല്ല എന്നായിരുന്നു ബാപ്പയുടെ വാദം. ഞാന്‍ അത് വാങ്ങി വേറെ ടോര്‍ച്ചില്‍ ഇട്ടു കത്തിച്ചു കാണിച്ചു കൊടുത്തു ... അപ്പോള്‍ ബാപ്പക്ക്‌ ബോധ്യമായി . പിന്നെ ടോര്‍ച്ചില്‍ കേടു വരാന്‍ സാധ്യധ ബാറ്ററി മാത്രമേ ഉള്ളൂ ... ബാറ്ററി വാങ്ങി വരാന്‍ ബാപ്പ പറഞ്ഞു ... ഞാന്‍ വാങ്ങി വന്നു , പഴയ ബാറ്ററി എടുത്തു മാറ്റി പുതിയ ബാറ്ററി ബാപ്പ ടോര്‍ച്ചില്‍ ഇട്ടു . ഞാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്‌ ... ബാപ്പ ടോര്‍ച്ചിന്റെ സ്വിച്ച് ഓണ്‍ ചെയ്തു .. ഒന്നും ഇല്ല.. അത് കത്തുന്നില്ല .... പിന്നെ ബാപ്പ ടോര്‍ച്ചു മുഴുവനും അയിച്ചു റിപയര്‍ ചെയ്തു ... എന്നിട്ട് ബാറ്ററി ഒക്കെ ഇട്ടു ഒന്ന് കൂടെ സ്വിച്ച് ഓണ്‍ ചെയ്തു .... എന്നിടിണ്ടോ ടോര്‍ച്ചു കത്തുന്നു .... ??? .. ബാപ്പക്ക്‌ ദേഷ്യം വന്നിട്ട് വയ്യ... പിന്നെ ബാറ്ററി തല തിരിച്ചു ഇടുന്നു ബള്‍ബ്‌ മാറ്റി ഇടുന്നു എന്തൊക്കെയോ ചെയ്യുന്നു .... ബാപ്പക്ക്‌ ദേഷ്യം വന്നാല്‍ ഞാന്‍ അധികം ഒന്നും ബാപ്പയോട് സംസാരിക്കാറില്ല ... ഒന്നും ഉണ്ടായിട്ടല്ല .. ഒന്നും ഇല്ലാതിരിക്കാന്‍ വേണ്ടിയാണു .... ബാപ്പ പഠിച്ച പണി പതിനെട്ടും എടുത്തു .. ടോര്‍ച്ചു കത്തുന്നില്ല .. അവസാനം ബാപ്പ ടോര്‍ച്ചുമായി പുറത്തേക്ക്‌ പോവുന്നത് കണ്ടു ... ഞാന്‍ നോക്കുമ്പോള്‍വീടിന്‍റെ പുറക്‌ വശത്തുള്ള തൊടിയിലേക്ക്‌ ടോര്‍ച്ചു ഒരു ഏറു കൊടുത്തു ... എന്നിട്ട് ബാപ്പ പറഞ്ഞു " ഈ മാതിരി ടോര്‍ച്ചു നമുക്ക്‌ വേണ്ട " ...

ബാപ്പ അകത്തു പോയ തക്കം നോക്കി ഞാന്‍ മെല്ലെ പോയി ടോര്‍ച്ചെടുത്തു.... ടോര്‍ച്ചിനു ഒന്നും പറ്റിയിട്ടില്ല .. ഞാന്‍ ഒന്ന് മണ്ണൊക്കെ തുടച്ചു സ്വിച്ച് ഒന്ന് ഓണ്‍ ചെയ്തു നോക്കി ... ഹഹഹഹഹഹ ഹഹഹ ഹഹഹ .... എനിക്കാണെങ്കില്‍ ചിരി വന്നിട്ട് വയ്യ ... ഉമ്മ എന്നെ നോക്കി ചോദിക്കുന്നു " നിനക്ക് എന്ത് പറ്റി ? നീ ഒറ്റകിരുന്നു ചിരിക്കുന്നു" .....ഒന്നുല്യ മ്മ .. ബാപ്പ ടോര്‍ച്ചു കത്താത്തത് കൊണ്ട് തൊടിയിലെക്കെരിഞ്ഞു ... ഞാന്‍ അത് എടുത്തു ഓണ്‍ ചെയ്തു നോക്കിയതായിരുന്നു ... ടോര്‍ച്ചു കത്തി .....ഹഹഹഹഹഹ ഹഹഹ ഹഹഹ ....

അന്ന് ഞാന്‍ ഒരു കാര്യം മനസ്സിലാക്കി ... ചില സാധനങ്ങള്‍ റിപ്പയര്‍ ചെയ്തത് കൊണ്ട് മാത്രം പോരാ .... ചില കുരുട്ട് വിദ്യ ഒക്കെ പരീക്ഷിക്കണം എന്ന് ..... ഇതൊരു വല്ലാത്ത കുരുട്ട് വിദ്യ തന്നെ ആയിപ്പോയി അല്ലെ ....

Saturday 20 June 2009

'ഷൂ ഒന്ന് പോളിഷ് ചെയ്താലോ?'

പ്ലസ്‌ ടു പഠിക്കുന്ന കാലം ... പൊട്ടിത്തെറിച്ച് നടക്കുന്ന പ്രായം ... കോഴിക്കോട് MMHS ല്‍ ആയിരുന്നു പ്ലസ്‌ ടു വിനു പഠിച്ചത്‌ ...രാവിലെ വീട്ടില്‍ നിന്ന് 7.30 നു ഇറങ്ങും ... ബസ്സ് 8.20 നു പാളയം ബസ്‌ സ്റ്റാന്‍ഡില്‍ എത്തും.. അവിടെ ബസ്‌ ഇറങ്ങിയാല്‍ സ്കൂളിലേക്ക്‌ 20 മിനുറ്റ്‌ നടക്കണം ... അതും ഒരു ത്രില്ലാണ്‌ ... രാവിലെ തന്നെ പെണ്‍കുട്ടികളുടെ വായ് നോക്കി നടക്കും ... എന്തൊരു രസമാണ് ... പോവുന്ന വഴി ഒരുപാട്‌ സ്കൂളുകളുടെ മുന്നിലൂടെ ആണ് പോവുക.... റോഡ്‌ മുഴുവന്‍ തിങ്ങി നിറഞ്ഞു സ്കൂള്‍ കുട്ടികള്‍ ഉണ്ടാവും. പോവുന്ന വഴിക്ക്‌ റയില്‍ മുറിച്ചുകടന്നു വേണം പോവാന്‍ ...
റയില്‍വെ സ്റ്റേഷന്‍ അടുത്താണ് ...

ഒരു ദിവസം പതിവുപോലെ ബസ്‌ ഇറങ്ങി നടന്നു ... അന്ന് സ്കൂളില്‍ എന്തോ ഒരു പരിപാടി ഉണ്ട്. റോഡില്‍ ആണെങ്കില്‍ നല്ല തിരക്കും .. ഇടയ്ക്ക്, റയില്‍ ക്രോസ് ചെയ്തു പോവാതെ ബ്രിഡ്ജിനു മുകളിലൂടെ പോവും, കാരണം ആരെയെങ്കിലും ബൈക്കില്‍ കയരിപിടിച്ചു പോവാനാണ് ... എന്തൊക്കെ ആയാലും അന്ന് ഞാന്‍ റയില്‍ മുറിച്ചു കടന്നു പോവമെന്നു കരുതി ... രയിലിനടുത്തെത്തി .. അപ്പോഴാണ് ഒരു ചെരുപ്പുകുത്തിക്കാരന്‍ അവിടെ ഇരിക്കുന്നത് കണ്ടത്‌ .. മനസ്സില്‍ തോന്നി 'ഷൂ ഒന്ന് പോളിഷ് ചെയ്താലോ?' . അവിടെ ഇരുന്നു അയാളുടെ അടുത്ത് ഷൂ കൊടുത്തു ... പക്ഷെ അയാളുടെ മുഖത്തേക്ക്‌ ഞാന്‍ നോക്കിയില്ലയിട്ടില്ലായിരുന്നു. ആദ്യം ഒരു തുണി കൊണ്ട് ഷൂ മൊത്തം തുടച്ചു ... അതിനു തന്നെ 5 മിനുറ്റ്‌ എടുത്തു. പിന്നെ പോളിഷ് എടുക്കുന്നു ബ്രെഷ്‌ എടുക്കുന്നു .. എല്ലാം വളരെ സാവധാനത്തിലാണ് എടുക്കുന്നത്.. ഞാന്‍ വിചാരിച്ചു "പരിചയം ഇല്ലാത്ത ആളാണോ?, സാദ്യധ ഇല്ല , കാരണം , അയാളുടെ അടുത്ത് വേറെയും ഒരുപാട്‌ ഷൂ ഉണ്ട് " ... എന്നിരുന്നാലും ഞാന്‍ കാത്തിരിന്നു ...

ഇടയ്ക്ക് ഞാന്‍ പറഞ്ഞു " പെട്ടെന്ന് ആവട്ടെ ". അയാള്‍ എന്നെ ഒന്ന് തുറിച്ചു നോക്കി , പടച്ചോനെ എന്തോ പന്തികേട്‌ ഉണ്ടല്ലോ .... എന്നിട്ടും ഒരു ഷൂ പോളിഷ് ചെയ്തു കഴിഞ്ഞിട്ടില്ല ... എനിക്കാണെങ്കില്‍ നേരം വൈകുകയും ചെയ്യുന്നു ... ഞാന്‍ പിന്നെയും പറഞ്ഞു "സ്കൂളില്‍ പോവണം നേരം വൈകുന്നു, പെട്ടെന്ന് തരൂ "... പടച്ചോനെ അയാള്‍ എന്നെ തുറിച്ചു നോക്കുന്നു ... പിന്നെ ബാഗില്‍ നിന്ന് എന്തോ ഒന്ന് എടുക്കുന്നു ... നോക്കുമ്പോള്‍ ഒരു ചെറിയ ഉളി ആണ് .. ഞാന്‍ വിചാരിച്ചു വല്ല ഷൂ തുന്നിയ നൂല്‍ പോട്ടികാനയിരിക്കും എന്ന് ... പക്ഷെ അയാള്‍ എന്റെ നേര്‍ക്ക് ചൂണ്ടി എന്തോ ആംഗ്യം കാണിച്ചു ... ഞാന്‍ അപ്പോഴാ അയാളെ ശ്രദ്ധിചത്. അയാള്‍ ബ്രൌണ്‍ ശുഗരോ കഞ്ചാവോ ഉപയോഗിച്ചിരിക്കുകയാണ് എന്ന് ... അയാള്‍ ആണെങ്കില്‍ ഒന്നും മിണ്ടുന്നും ഇല്ല ... ഇടയ്ക്ക് അയാള്‍ ആടാന്‍ തുടങ്ങി... ഒരു പന്തികേട്‌ തോന്നിയപ്പോള്‍ ഞാന്‍ 5 രൂപ നീട്ടി " ഷൂ താ ഞാന്‍ പോട്ടെ " എന്ന് പറഞ്ഞു .... അത് കേട്ട പാട് അയാള്‍ അവിടുന്ന് എഴുനേറ്റു ... ഞാന്‍ നോക്കുമ്പോള്‍ ഒരു സൈഡില്‍ നിന്ന് ട്രയിന്‍ കൂവുന്ന ശബ്ദം കേള്‍കുന്നു ... കുറച്ചു ദൂരെ നിന്ന് ട്രയിന്‍ വരുനുണ്ട്... അയാള്‍ കയ്യിലുള്ള ഉളി എന്റെ നേരെ നീട്ടി .. എന്നെ കുത്താന്‍ വരുകയാണ് ... ഞാന്‍ മെല്ലെ എന്റെ ഷൂ എടുക്കാന്‍ വേണ്ടി നോക്കി .. അപ്പോയെക്കും അയാള്‍ എന്നെ കുത്താന്‍ വേണ്ടി എന്റെ അടുത്തേക്ക്‌ കൈ വീശി ... ട്രയിന്‍ അടുത്തെത്തി ...സ്റ്റേഷനില്‍ നിന്ന് ആണ് ട്രയിന്‍ വരുന്നത് ...കുറച്ചു സ്പീട് ഉണ്ട് .... പക്ഷെ ഞാന്‍ അത് ശ്രദ്ധിക്കുന്നില്ല ...ഞാന്‍ തിരിഞ്ഞു ഒരു ഓട്ടം ... എന്‍ജിന്‍ ഡ്രൈവര്‍ പെട്ടെന്ന് ഹോണ്‍ മുഴക്കുന്നു ... നോക്കി നിന്നവരെല്ലാം തലയില്‍ കൈ വെച്ച് കൂകി വിളിക്കുന്നു ....എങ്ങിനെയോ റെയില്‍ ക്രോസ് ചെയ്തു ... ദൈവ ഭാഗ്യം കൊണ്ട് ഞാന്‍ പാളത്തിനു അപ്പുറം കടന്നു .. ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ ഞാന്‍ ....... ട്രയിന് അടിയില്‍ പെട്ടുരുന്നെനെ ..... കാലില്‍ ഷൂ ഇല്ല ... ഞാന്‍ ആരെയും മൈന്‍ഡ് ചെയ്യാതെ ഓടി .... ആ ഓട്ടം നിര്‍ത്തിയത്‌ സ്കൂളിന്റെ പടിക്കലാണ് .... എന്നിട്ടും പേടി മാറിയില്ല ... അകെ വിറക്കുന്നു ... ഉടനെ തന്നെ തൊട്ടടുത്തുള്ള കൂട്ടുകാരന്റെ വീട്ടില്‍ പോയി ഒരു ചെരിപ്പിട്ടു ... അന്ന് ക്ലാസ്സില്‍ കയറാന്‍ നേരം വൈകുകയുംചെയ്തു ...

ഒരുപക്ഷെ ഞാന്‍ അപ്പോള്‍ റയില്‍ ക്രോസ് ചെയ്തില്ലയിരുന്നെന്കില്‍ അയാള്‍ എന്നെ ഉളി കൊണ്ട് കുതിയേനെ .... ഒരു നിമിഷം റയില്‍ ക്രോസ് ചെയ്യാന്‍ വൈകിയിരുന്നെന്കിലോ ??

പിന്നെ ഒരിക്കലും ഞാന്‍ എന്റെ ഷൂ പോളിഷ് ചെയ്യാന്‍ ചെരുപ്പ്‌ കുത്തിയുടെ അടുത്ത് പോയിട്ടില്ല..
ഇത് എഴുതുമ്പോള്‍ ഇപ്പോഴും എന്റെ നെഞ്ച് പിടക്കുന്നു ...

Tuesday 16 June 2009

എന്‍റെ ബാഗ്‌ എവിടെ ??...

ഞങ്ങള്‍ വര്‍ക്ക്‌ ചെയ്തിരുന്ന ഓഫീസില്‍ മിക്കവാറും ദിവസം നല്ല തിരക്കായിരുന്നു ... ഒന്ന് മൂത്രമൊഴിക്കാന്‍ പോവാന്‍ പോലും സമയമില്ലാത്ത തിരക്കായിരിക്കും , പൊതുവേ കസ്ടമര്‍ വന്നു കാത്തു നില്‍പ്പാണ് .... ചിലപ്പോള്‍ വെറുപ്പിക്കല്‍ കസ്ടമര്‍ ... ചിലപ്പോള്‍ നല്ല കസ്ടമെര്സ് .... എന്തായാലും ഞങ്ങള്‍ സഹിക്കണം ... ഞങ്ങളുടെ കൂടെ ജോലി ചെയ്യാന്‍ പെണ്‍കുട്ടികളും ഉണ്ട് ... 3 പെണ്‍കുട്ടികളും 7 ആണ്‍കുട്ടികളും ആണ് designers .... എല്ലാവരും കുസിര്തിക്ക് നല്ല മിടുക്കാണ്...

അങ്ങിനെ ഇരിക്കെ ഒരു ദിവസം .... ഓഫീസില്‍ നല്ല തിരക്കുണ്ട്... ഉച്ച കഴിഞ്ഞു എന്നിട്ടും തിരക്ക്‌ മാറിയിട്ടില്ല , കുറേ കസ്ടമര്‍ എല്ലാവരുടെ യും പിന്നില്‍ വന്നു കാത്തു നില്പുണ്ട് ... ഓരോരുത്തരായി തിരക്ക്‌ കൂട്ടുന്നു .. എന്ത് ചെയ്യാന്‍ ... തീരുന്നതനുസരിച്ചു വര്‍ക്ക്‌ ചെയ്യാണ്‌... അതിനിടക്ക്‌ എന്തെങ്കിലും ഫോട്ടോ, file ഒക്കെ വേണമെങ്കില്‍ .. അടുതുള്ളവരോട് ചോദിക്കാരാന് പതിവ് ... സമയം 5 കഴിഞ്ഞു .. പെണ്‍കുട്ടികള്‍ക്ക്‌ വീട്ടില്‍ പോവാനായി .. പക്ഷെ ആരും സീറ്റില്‍ നിന്ന് എഴുനെറ്റിട്ടില്ല... അതിനിടക്ക്‌ രാജിതയെ വീട്ടില്‍ നിന്ന് വിളിച്ചു, അവള്‍ക്ക്‌ പെട്ടെന്ന് പോവണം .. അവളുടെ സ്വഭാവം ഞാന്‍ മുന്‍പേ പറഞ്ഞതാണല്ലോ .. അവള്‍ക്ക്‌ അവളുടെ കാര്യത്തില്‍ യാതൊരു ബോധവും ഉണ്ടാവാറില്ല... അവളുടെ കസ്ടമാരെ വേറെ ആരെയോ ഏല്പിച്ചു ... അവള്‍ വീട്ടില്‍ പോവാന്‍ ഒരുങ്ങുകയാണ്... തസ്നി ആണെങ്കില്‍ ഒടുക്കത്തെ തിരക്കാണ് ... തസ്നിക്കറിയില്ല രജിത പോവാന്‍ ഒരുങ്ങുന്നത് അറിയില്ല ...
രജിത : തസ്നീ ബാഗ്‌ എവിടെ ??
തസ്നി : system4 ന്‍റെ F Drive ല്‍ Wallpapper ല്‍ ഉണ്ട്

രജിത : അതല്ല മോളേ.. ബാഗ്‌
തസ്നി : അത് തന്നെയാ പറഞ്ഞത് , അവിടെ തന്നെ ഉണ്ട് മോളേ .. folder refresh അടിച്ചു നോക്ക്‌ ..
രജിത : അതല്ല മോളേ.. എന്‍റെ ബാഗ്‌ ...
തസ്നി :
ഹ ഹ ഹ ഹ ഹ ഹ .........
പിന്നെ ഒന്നും പറയാത്ത നല്ലത് , അവിടെ ഉണ്ടായിരുന്നു എല്ലാവരും അത് കേട്ട് നില്‍ക്കയായിരുന്നു ..

രാജിതയുടെ ബാഗ്‌ തസ്നിയുടെ കമ്പ്യൂടറിന്റെ അടുത്തുണ്ടായിരുന്നു ... ആ പൊട്ടത്തി ആണെങ്കില്‍ അത് നോക്കിയതും ഇല്ല ... തസ്നി വിചാരിച്ചു കസ്ടമരുടെ വര്‍ക്ക്‌ ചെയ്യാന്‍ വേണ്ടി ബാഗിന്റെ ഫോട്ടോ ചോദിച്ചതാണെന്ന് ...

ബാഗ്‌ ആയതു നന്നായി .... വേറെ എന്തെങ്കിലും ആയിരുന്നെങ്കിലോ ???

Tuesday 9 June 2009

പെണ്‍കുട്ടികളും മുല്ലപ്പൂവും ....

ജീവിതത്തില്‍ പ്രണയിക്കാത്തവര്‍ ആരെങ്കിലും ഉണ്ടാവുമോ ? ... ആരും ഉണ്ടാവില്ല അല്ലെങ്കില്‍ പ്രണയിനി അറിഞ്ഞില്ലെങ്കിലും ഒരിക്കല്‍ തന്നെ എങ്ങിലും ആരെങ്കിലും പ്രണയിച്ചു കാണും... പക്ഷെ കല്യാണം കഴിക്കുന്നവര്‍ ചുരുക്കം ... എന്തൊക്കെ ആയാലും എന്‍റെ ഒരു ഫ്രെണ്ട് , അതായത്‌ ഞങ്ങളുടെ ഗ്യാങ്ങില്‍ ഉള്ള ഒരു കൂട്ടുകാരനും പ്രണയം ഉണ്ടായിരുന്നു.... അരനെന്നരിയോ ... വേറെ ആരും അല്ല രവി , ആരോടാനെന്നരിയോ ? .... നിഷ്കളങ്കമായ മനസ്സിന്റെ താഴ്വാരത്തില്‍ , വിടരുന്ന ഓരോ പുഷപങ്ങളില്‍ കടഞ്ഞെടുത്ത സ്നേഹ വല്സല്യതിനുടമ്മയായ ഒരു പെണ്‍കുട്ടി ... ചെറുപ്പത്തിലെ അവര്‍ പ്രണയത്തില്‍ ആണ് ... ദിവസവും അവന്‍ അവളെ കാണും ... വീട് എവിടെ അനെന്നരിയോ .... അധികം ദൂരം ഒന്നും ഇല്ല , തൊട്ടടുത്ത വീടാണ് .. വിളിച്ചാല്‍ കേള്‍ക്കാം ... അത്ര ദൂരം ....

അങ്ങിനെ ഇരിക്കെ ഒരു ദിവസം അവന്റെ കല്യാണം ഫിക്സ് ചെയ്തു .... കല്യാണം നടക്കുന്നത് അമ്പലത്തില്‍ നിന്നാണ് .. അവനു നാട്ടില്‍ കുറെ ഫ്രെണ്ട്സ്‌ ഉണ്ട്.. പിന്നെ ഞങ്ങള്‍ എല്ലാവരും ... പ്രതെയ്കിച്ചു സ്വാമി ,സ്വാമിയാണ് ഞങ്ങളുടെ കൂടെ എല്ലാം ഏറ്റെടുത്ത് മുന്നില്‍ നിന്നത് .. എല്ലാവരും ചേര്‍ന്ന് കല്യാണം ആഘോഷമാക്കി തീര്‍ക്കാം എന്ന് വിചാരിച്ചു ...
അവന്‍റെ നാട് ഒരു നാടന്‍ പ്രദേശമാണ് ... അവന്‍റെ വീടിനടുത്ത്‌ കുളം , തോട് എല്ലാം ഉണ്ട് .. നല്ല പ്രക്രതി രമണീയമായ പ്രദേശമാണ് ...

ഒരു നവംബര്‍ 26 നു ആണ് കല്യാണം ... കല്യാണ തലേന്നു അവിടെ ഒരു വിധം എല്ലാവരും വെള്ളത്തിലായിരുന്നു ... മഴ പെയ്തിട്ടല്ല .. കുപ്പികള്‍ ഒഴുകിയിടുണ്ടായിരുന്നു ... എന്ത് പറഞ്ഞാലും എല്ലാവരും കല്യാണം ആസ്വദിക്കുന്ന തിരക്കിലായിരുന്നു ... ഞങ്ങളുടെ കൂടെ ഉള്ള ഒരു ഷാഫി , അവന്‍ അന്ന് ഉച്ച ആവുമ്പോഴേക്കും കല്യാണ വീട്ടില്‍ എത്തി ... രവിയോട് ഒരു മുണ്ട് വാങ്ങി ഉടുത്ത്‌ഉ.. കുറച്ചു സമയം പെണ്‍കുട്ടികളെ ചുറ്റിപറ്റി നടന്നു, പിന്നെ അവന്‍ മെല്ലെ വെള്ളമടി കേന്ദ്രത്തിലേക്ക് നീങ്ങി ... വെള്ളമടി തുടങ്ങി .. കുറച്ചു കഴിഞ്ഞപ്പോയെക്കും അവന്‍ ആടി നടക്കാന്‍ തുടങ്ങി .. അവന്‍ ആണെങ്കില്‍ എല്ലാവരുടെയും ഇടയ്ക്ക് കറങ്ങി നടക്കുകയും ചെയ്യുന്നു ... കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ നടക്കുന്നതിണ്ടാക്ക് വീഴാന്‍ തുടങ്ങി .. എന്ത് ചെയ്യും പാവം, അപ്പോഴേക്കും അവന്‍ ഉടുത്ത മുണ്ട് അകെ മുഷിഞ്ഞിരുന്നു .. പാവം രവി അടുത്ത മുണ്ടും കൊടുത്തു ... പിന്നെയും പോയി വെള്ളമടിക്കാന്‍ .. പിന്നെ നാലുകാലില്‍ നടക്കാന്‍ തുടങ്ങി .... ഇടക്കൊക്കെ വാള് വെക്കാനും തുടങ്ങി ...
ഇടയ്ക്ക് മുണ്ട് മാറ്റും അവന്‍ .. ഒടുവില്‍ ഞങ്ങള്‍ അവനെ എടുത്തു കുളത്തില്‍ ഇട്ടു ... അപ്പോഴാണ് അവനു ചെറുതായി ഒരു ബോധം വന്നത് ... അത് കഴിഞ്ഞു നനഞ്ഞ മുണ്ടുമായി രവിയുടെ അടുത്തെത്തി .. രാവില്‍ നാലാമത്തെ മുണ്ട് കൊടുത്തിട്ട് പറഞ്ഞു " എടാ ശാഫീ ഇവിടെ മുണ്ട് സ്റ്റോക്ക്‌ തീര്‍ന്നു , ഇത് അവസാനത്തേതാണ് " . അപ്പോഴേക്കും രാത്രി ആയി . രാത്രിയില്‍ പിന്നെയും കുറെ ആളുകള്‍ വന്നു , കൂട്ടത്തില്‍ ഞങ്ങളുടെ കൂടെ ഉള്ള മുകേഷും ; ഞങ്ങള്‍ നാലു അഞ്ചു പേര് അല്ലാത്ത ബാക്കി എല്ലാവരും വെള്ളത്തിലാണ് ... ഞങ്ങള്‍ ഇതെല്ലം കണ്ടു ആസ്വദിക്കുകയായിരുന്നു ..ഫയാസ് എന്ന ഒരുവന്‍ ഉണ്ട് അവന്‍ ഫുള്‍ വെള്ളത്തിലാണ് .... അവന്റെ ഉഗ്രന്‍ ഡാന്‍സുകള്‍ എല്ലാം ഉണ്ടായിരുന്നു . ഡാന്‍സിനെ പ്രോത്സാഹിപ്പിക്കുന്നത് സ്വാമി ആണ്... ഒടുവില്‍ ആടലും പാടലും ഒക്ക കഴിഞ്ഞു ഞങ്ങള്‍ കിടന്നു .. കിടക്കുന്നത് വീടിന്‍റെ ടെറസ്സിന്റെ മുകളില്‍ ആണ് ...ഒരു തുണി വിരിച്ചു അതില്‍ ആണ് എല്ലാവരും കിടക്കുന്നത്. മുകേഷിന് ആണെങ്കില്‍ കിടന്നിടു ഉറക്കം വരുന്നില്ല , അവനു കിടക്കാന്‍ മെത്ത വേണം , തലയണ വേണം എന്റമ്മോ .!!!!... അങ്ങിനെ നേരം വെളുത്തു .........

കല്യാണ ദിവസം .. രാവിലെ 10 മണിക്കാണ് അവനു വീട്ടില്‍ നിന്ന് ഇറങ്ങേണ്ടത്‌ .... മുഹൂര്‍ത്തം 10 .30 നും 11 .30 നും ഇടയില്‍ ... വീട്ടില്‍ ആളുകള്‍ എത്തി തുടങ്ങി ... സമയം 9.00 ... ഞങ്ങള്‍ ഒരു വിധം എല്ലാവരും റെഡി ആയി .. അവനെ ഒരുക്കികൊണ്ടിരിക്കുന്നു... അതിനിടക്ക്‌ വീഡിയോ എടുക്കുന്നവര്‍ ഉണ്ട് ... അവനെ കാണാന്‍ വരുന്നവരുടെ തിരക്ക്‌ വേറെ ... എല്ലാം കൊണ്ടും അവന്‍ അകെ പൊരുതി മുട്ടുന്നുണ്ട് .... സമയം 9.30 ... അവന്‍റെ അനുഗ്രഹം വാങ്ങല്‍ ചടങ്ങ് തുടങ്ങി ... ഓരോരുത്തരില്‍ നിന്ന് അവന്‍ അനുഗ്രഹം വാങ്ങി കൊണ്ടിരിക്കുന്നു ... ഞങള്‍ കുറച്ചുപേര്‍ അവന്‍റെ അടുത്തുണ്ട് .. കുറച്ചു ആളുകള്‍ അവനു പോവാനുള്ള വാഹനം വന്നിടുണ്ടോ എന്ന് നോക്കാന്‍ പോയിടുണ്ട് ... അങ്ങിനെ 10 മണിക്ക്‌ അവന്‍ ഇറങ്ങി .. അമ്പലത്തിലേക്ക്‌ പോവാനുള്ള വാഹനങ്ങള്‍ ഒരുപാട്‌ ഉണ്ട് , അവനു പ്രത്യേകം വാഹനമാണ് , scorpio .. അത് ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്ന ഒരുവന്‍ കൊണ്ട് വരും. സ്വാമി എല്പിച്ചതാണ് അവനെ . ഞങ്ങള്‍ ഓരോ വാഹനങളായി എണ്ണി.. 20 ജീപ്പ് ഉണ്ട് ...

പക്ഷെ scorpio കാണാനില്ല ... സ്വാമി പെട്ടെന്ന് വിളിച്ചു നോക്കി ... അവര്‍ അപ്പോഴും കോഴിക്കോട് തന്നെ ആണ് .. സമയം 10 .10 ആയി ... 20 മിനുത്റ്റ്‌ കൊണ്ട് അവര്‍ കൊയിലാണ്ടി എത്തുമോ ? എത്തും .... പക്ഷെ അവന്‍റെ (ശജാബിന്റെ ) കൂടെ കുറച്ചു പെണ്‍കുട്ടികള്‍ കല്യാണത്തിന് വരുന്നുണ്ട് ... എല്ലാവരും ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്നവരാണ് ... പറഞ്ഞിട്ട് കാര്യം ഇല്ല .... ചെക്കന് പോവാനുള്ള വാഹനം ആണ് അത് ....

സ്വാമിക്ക്‌ ആണെങ്കില്‍ കലി കേറി വരുന്നു ..... ഷമീറിനെ കൊണ്ട് സ്വാമി അവരെ പിന്നെയും വിളിപ്പിച്ചു ,
ഷമീര്‍ വീണ്ടും അവരെ വിളിക്കുന്നു ....
ഷമീര്‍ : " എവിടെ എത്തി "
ഷാജാബ് : "ഇവിടുന്നു പുറപ്പെട്ടിട്ടില്ല , പോടിമോളെ (ജിഷ) കാത്തിരിക്കാന് , അവള്‍ ഇപ്പോള്‍ വരാമെന്ന് പറഞ്ഞിട്ടുണ്ട് ...."
ഷമീര്‍ : എന്‍റെ പൊന്നാര ഹബീബെ ഒന്ന് വേഗം വാ ... ഇവിടെ ഇറങ്ങേണ്ട സമയം കഴിഞ്ഞു ...
ഷാജാബ് : പോടിമോള്‍ വന്നു ഞങ്ങള്‍ വേഗം വരാം....

ഇത് കേട്ട് ഞങ്ങള്‍ കണക്ക്‌ കൂട്ടാന്‍ തുടങ്ങി .. "അവന്‍ 60 -70 സ്പീഡില്‍ വിട്ടാല്‍ ഇവിടെ എത്തുമോ ?
സാദ്യധ ഉണ്ട്...ഞങ്ങള്‍ എല്ലാവരും നല്ല വിഷമത്തിലാണ് " ആളുകള്‍ ചോദ്യം തുടങ്ങി .. "വണ്ടി എവിടെ?" ... ആര്‍കും ഉത്തരം പറയാനില്ല ... "വരുനുണ്ട് അഞ്ചു മിനുത്റ്റ്‌" ....
സഹി കെട്ട് ഷമീര്‍ പിന്നെയും വിളിക്കുന്നു : ... ഡാ_______(തെറിവാക്കുകള്‍ ) എവിടെ എത്തി ....
ഷാജാബ് : ശജാബ് മൊബൈല്‍ രജിതക്ക് കൈ മാറി ....
രജിത : നോക്കൂ നോക്കൂ ശമീരെ... ഞങ്ങള്‍ മുല്ലപ്പൂവ് വാങ്ങി വരാം ട്ടോ ... ഞങ്ങള്‍ ഇപ്പോള്‍ എത്തും

ഷമീര്‍ കുറച്ചു പച്ച തെറികള്‍ മറുപടി പറഞ്ഞു ...
പെണ്‍കുട്ടികളും മുല്ലപ്പൂവും ....
ഇതൊക്കെ കേട്ട് ഞങ്ങള്‍ അകെ താളം തെറ്റി നില്കുകയായിരുന്നു..
സംഭവം എന്തെന്ന് വെച്ചാല്‍ , പെണ്ണുങ്ങള്‍ വരുമ്പോള്‍ വഴിയില്‍ നിന്നും മുല്ലപൂവ്‌ വാങ്ങാം എന്ന് പ്ലാന്‍ ഇട്ടതാണ് ... മുല്ലപ്പൂവല്ലേ രാവിലേ വാങ്ങി വെച്ചാല്‍ വടിപ്പോവില്ലേ ...??? , പാവങ്ങള്‍ മുല്ലപൂവില്ലെന്കില്‍ കല്യാണത്തിന് പോവാന്‍ പറ്റില്ല !!!.. എന്തൊരു അദിശ്യം....

[വണ്ടിയില്‍ ഉള്ള നാലു പെണ്‍കുട്ടികളും കൊള്ളാം , ഏതു വഴിക്കും കൊണ്ട്പോകാം. അതില്‍ ഒരു ചേച്ചി , പാവം കുടുങ്ങി പോയി ജിഷ ചേച്ചി ....
ഷൈനി - എവിടെ ചെന്നാലും തത്ത പറയുന്ന പോലെ ആരോടുംസംസാരിച്ചിരിക്കും
പോടിമോള്‍ (ജിഷ) - പേരില്‍ തന്നെ സ്വഭാവം ഉണ്ട് .. എവിടെ ചെന്നാലുംപൊടിഞ്ഞു കളിക്കും, തനി അന്കുട്ടിയുടെ സ്വഭാവം ...
തസ്നി - അത് പിന്നെ പറയാത്ത നല്ലത് ... തനി ഇത്താത്ത കുട്ടിയുടെ കളികളാണ് ... എപ്പോഴും മോന്ച്ചായി നടക്കനാഗ്രഹം
രജിത - അവള്‍ ഏതെങ്കിലും ലോകത്തായിരിക്കും , ചില സമയം അവള്‍ അവളെതന്നെ മനസ്സിലാക്കന്‍ പറ്റാറില്ല... (ഉദാ : നോക്കൂ നോക്കൂ .. ശമീരെ ഞാന്‍ നാളെലീവ്‌ ആണോ?!!!)
ജിഷ ചേച്ചി : ആളു പാവം ആണ് , ഒന്നിനും നിലകാറില്ല ]


പിന്നെ സ്വാമി വിളിക്കുന്നു ....
സ്വാമി : രജിത ഇന്ന്നു നിങ്ങള്‍ കല്യാണത്തിന് വരുനുണ്ടോ? ... അതോ ഞങ്ങള്‍ വേറെ വണ്ടി വിളിച്ചു പോവണോ ?
രജിത : വേണ്ട വേണ്ട , ഞങ്ങള്‍ ഇതാ ഏതോ ഒരു പാലത്തിനു മുകളില്‍ എത്തിയിടുണ്ട്....ഒരു ഹമ്പ് ഒക്കെ ചാടിയിടുണ്ട്....

അവളുടെ കിന്നാരം സഹിക്കാന്‍ വയ്യാതെ അവന്‍ ഫോണ്‍ കട്ട് ചെയ്തു .... അവന്‍ അകെ മൂഡ്‌ ഓഫ്‌ ആണ് ....
പിന്നെ സ്വാമിയേ കാണാനില്ല .. അവന്‍ മുങ്ങി ....

അപ്പോഴേക്കും 10 .50 കഴിഞ്ഞിരുന്നു ... ജീപ്പ് കളില്‍ എല്ലാവരും കയറില്‍ ഫുള്‍ ആയിടുണ്ട് ....
ഞങ്ങള്‍ രവിയെ ഒരു ജീപ്പില്‍ കയറ്റി ... അവന്‍ ഇരിക്കാനുള്ള ഒരു സ്ഥലം മാത്രാ എങ്ങിനെയോ ഇടം കിട്ടി ...
ബാക്കിയുള്ള എല്ലാവരും ജീപ്പില്‍ തൂങ്ങി അമ്പലത്തിലേക്ക്‌ നീങ്ങി .....

വാദ്യ മേലങ്ങളോട് കൂടി കല്യാണ ചടങ്ങുകള്‍ തുടങ്ങി ... നിറയെ ആളുകള്‍ ഉണ്ട് .... ഇടയില്‍ കൂടി കുറെ സുന്ദരികള്‍ കറങ്ങി നടക്കുന്നു ... അവരെ വലയില്‍ വീഴ്ത്താന്‍ കുറെ പയ്യന്മാരും .... കല്യാണ ചടങ്ങ് കഴിഞ്ഞു ... അവന്‍ അമ്പലത്തില്‍ നിന്ന് പുരതിരങ്ങാനായി ... അപ്പോഴതാ വയലിന്റെ താഴ്വരയിലൂടെ ഒരു scorpio മിന്നിമറിഞ്ഞു വരുന്നു .... നോക്കുമ്പോള്‍ ശജാബ് ആയിരുന്നു ... അമ്പലത്തിന്റെ അടുത്ത് വന്നു നിര്‍ത്തി ... സമയം 12 ആയിരുന്നു അപ്പോള്‍ ...

രജിത : ഞങ്ങള്‍ നേരം വൈകിയോ ശമീരെ ?
തസ്നി : മുല്ല നല്ലത് കിട്ടിയില്ല ഞങ്ങള്‍ വേറെ കടയില്‍ നോക്കി, അതാ നേരം വൈകിയത്‌
പോടിമോള്‍ (jisha) : ഞാന്‍ അപ്പഴേ പറഞ്ഞതല്ലേ , വാങ്ങണ്ടാ വാങ്ങണ്ട എന്ന് , അങ്ങിനെ തന്നെ വേണം
ഷൈനി : കല്യാണം കഴിഞ്ഞോ ???

ഷമീര്‍ ദേഷ്യത്തോടെ ഒന്നും മിണ്ടിയില്ല ... ഞാന്‍ പറഞ്ഞു " ഇല്ല നിങ്ങളെ കാത്തിരിക്കാന് "

അവര്‍ 12 മണിക്ക്‌ എത്തി , മുഹൂര്‍ത്തം 10 .30 നും 11 .30 നും ഇടയില്‍ ആയിരുന്നു .... scorpio ക്ക് എങ്ങാനും കാത്തിരുന്നെങ്കില്‍ ...!!!
രവിയുടെ കല്യാണത്തിന്റെ മുഹൂര്‍ത്തം ഒന്നുകൂടെ നിശ്ചയിക്കെണ്ടിയിരുന്നെനെ ....

ഈ പെണ്‍കുട്ടികളുടെ ഒക്കെ ഒരു കാര്യമേ...

Monday 8 June 2009

അളിയാ ഒരു പുട്ട് കൂടെ ...

രാവിലെ 7.30 , നല്ല ഉറക്കത്തിലാണ് എല്ലാവരും ,ഒരു സൈഡില്‍ നിന്നും അലാറം അടിയാന്‍ തുടങ്ങി , ഓരോരുത്തരായി ഓഫ്‌ അക്കികൊണ്ടിരിക്കുന്നു എന്നാലും ആരും എഴുനെറ്റിട്ടില്ല, പുറത്ത്‌ നിന്നും ആരെങ്കിലും വന്നു കണ്ടാല്‍ 'പുതപ്പ്‌ ഒന്ന് കൂടെ വലിച്ചു തലമൂടി കിടക്കാനുള്ള അലാറം ആണ് അടിഞ്ഞത് എന്ന് വിചാരിക്കും. കാരണം അലാറം കേട്ടാല്‍ പുതപ്പ്‌ ഒന്ന് കൂടെ വലിച്ചു തലമൂടി എല്ലാവരും കിടന്നുറങ്ങും ഇതാണ് പതിവ് .... അലാറം വെക്കാത്തവര്‍ തെറി വിളിക്കുന്നു .. അവരുടെ ഉറക്കം തെളിഞ്ഞത്‌ കൊണ്ടാണ് തെറി വിളിക്കുന്നത് ... പിന്നെ എന്തിനു അലാറം വെച്ചു എന്നാ ചോദ്യത്തിന് മറുപടിയില്ല ... എന്നിരുന്നാലും സ്ഥിരമായി അലാറം വെക്കാരുന്ദ്‌ .

ഒന്‍പത്‌ മണി ആയി ഓരോരുത്തരുടെയും ഫോണ്‍ റിംഗ് ചെയ്യുന്നുണ്ടാവും ആരും മൈന്‍ഡ് ചെയ്യില്ല , ആരെങ്കിലും തെറി വിളിക്കുമ്പോള്‍ എടുക്കും, വേറെ ആരും ആയിരിക്കില്ല ഓഫീസില്‍ നിന്ന് ആയിരിക്കും , ഏതെങ്കിലും കസ്റ്റമര്‍ വന്നു കാത്ത് നില്‍പുണ്ടാവും .. "ഇതാ ഞാന്‍ എത്തിക്കഴിഞ്ഞു ... " ഒരു ഓട്ടമാണ് ബത്ത്രൂമിലെക്ക് ... അപ്പോഴേക്കും ഒരു വിധം എല്ലാവരും എഴുനെത്റ്റ്‌ കാണും , ഞങ്ങള്‍ മൂന്നു പേരും ഒന്നിച്ചാണ് ഓഫീസില്‍ പോവാറ്. ഒരാള്‍ കുളിച്ചു കഴിയുംബോയെക്കും അടുത്ത ഫോണ്‍ വന്നു കാണും .. അതും ഓഫീസില്‍ നിന്നായിരിക്കും " ഇതാ ഞങ്ങള്‍ വഴിയിലാണ് , നാലു മിനുറ്റ് കൊണ്ട് എത്തും.. " റൂമില്‍ നിന്ന് ഓഫീസിലേക്ക്‌ അഞ്ചു മിനുറ്റ് മതി .. ഞങ്ങള്‍ രണ്ടു (ഞാന്‍ സ്വാമി ) പേരും കുളിച്ചു കഴിഞ്ഞാല്‍ മുകേഷിന് ഉണ്ടാവും ഒരു ഇസ്തിരി ഇടല്‍.. അപ്പോഴേക്കും അര മണിക്കൂര്‍ കഴിഞ്ഞു കാണും ...

പതിവ് പോലെ അന്നും കസ്റ്റമര്‍ വന്നിട്ടുണ്ട് .. മുകെഷിനാണ് കസ്റ്റമര്‍ വന്നത് .. അവനു ആണെങ്കില്‍ ഒരു ചൂടും ഇല്ല ... ഓഫീസിനടുത്ത്‌ ഒരു ഹോട്ടല്‍ ഉണ്ട് , അവിടെ എത്തിയപ്പോഴേക്കും അവനു ചായ കുടിച്ചേ പറ്റും .. ഞങ്ങള്‍ മൂന്നും ഹോട്ടലില്‍ കയറി .... മുകേഷ് : " അളിയാ ഒരു പുട്ട് ..." . അവനു കൈ കഴുകിയിട്ടും കൂടി ഇല്ല .. അവന്റെ ഇഷ്ട ആഹാരം ആണ് പുട്ട് ....ഞങ്ങള്‍ പൊറട്ടയില് അഡ്ജസ്റ്റ് ചെയ്തു ... അവനു പുട്ട് മാത്രം പോരാ .... ഒരു ചിക്കെന്‍ പൊരിച്ചതും ഓടാര്‍ ചെയ്തിട്ടുണ്ട് ...ചിക്കെന്‍ വന്നു ... പിന്നെ ഞങ്ങള്‍ എന്തിനു ഇരിക്കുകയാ .... മൂന്നു പേരും കൂടി പിടി വലി ... ഒരു മിനുറ്റ് കൊണ്ട് ഒരു ചിക്കെന്‍ കാല് തീര്നു ... അപ്പോഴേക്കും 'കസ്ടമര്‍ പോയി ' എന്ന് ഫോണ്‍ വിളിച്ചു പറഞ്ഞു .. മുകേഷിന് സമാധാനമായി .... അപ്പോയെക്കും അവന്‍ " അളിയാ ഒരു പുട്ട് കൂടെ" .... എന്ന് വിളിച്ചു പറഞ്ഞു കഴിഞ്ഞിരുന്നു........ ഞങ്ങള്‍ അവന്റെ കൂടെ ഇരുന്നു കൊടുത്തു .. അന്ന് ആണെങ്കില്‍ ഒരു കുട്ടിയിലടികം പുട്ട് അവന്‍ അകത്താക്കി കാണും ....

അവസാനം കൈ കഴുകി ... കാശ്‌ കൊടുക്കണം ... കൌണ്ടറില്‍ ചെന്നു ... മുകേഷ് "അളിയാ കാശ്‌ കൊട് " ബില്‍ ആണെങ്കില്‍ 28 ഉണ്ട് . സ്വാമി പെയ്സ് നോക്കി ... അഞ്ചു രൂപ ... സ്വാമി " മുജീബെ ഒരു ഇരുപത്‌ താ..." എന്റെ കയ്യില്‍ നുള്ളിപെരുക്കി എട്ടു രൂപയുണ്ട് , മുകേഷിന്റെ കയ്യിലുള്ള നാലു രൂപയും ... മൂന്ന് പേരും മുഖത്തോടെ മുഖം നോക്കി ഇളിഞ്ഞ ചിരി ...... ഹോട്റെലുകരോട് പറഞ്ഞു കാഷ് എടുക്കാന്‍ മറന്നു ... ബാക്കി ഞങ്ങള്‍ കൊണ്ട് വരാം എന്ന് ....

അന്നൊരു മൂന്നാം തിയ്യധി ആയിരുന്നു ... ഞങ്ങള്‍ക്ക്‌ ശമ്പളം കിട്ടുന്ന ദിവസം .....
സാഗര്‍ ഹോട്ടലില്‍ കയരാഞ്ഞത് ഭാഗ്യം .... അവിടെ ആയിരുന്നെങ്കില്‍ വല്ല പാത്രവും കഴുകേണ്ടി വന്ന്നെനെ ......

Tuesday 2 June 2009

Sunday 31 May 2009

കടലിനക്കരെ....


രാവിലെ ആവുന്നു രാത്രിയാവുന്നു... ദിന രാത്രികള്‍ കടന്നു പോവുന്നു...
ജീവിധത്തില്‍ എല്ലാവര്‍ക്കും ലക്ഷ്യങ്ങള്‍ ഉണ്ടാവും ... ഓരോ ലക്ഷ്യങ്ങള്‍ സഫലമാവനമെങ്കിലും എന്തെങ്കിലും ഒരു ജോലി വേണം ... പക്ഷെ ഓരോരുത്തരുടെയും ആശകള്‍ കുന്നോളം ആയിരിക്കും .. അതില്‍ പകുതി പോലും നിറവേറ്റാന്‍ കഴിയില്ല എന്നത് സത്യം ...

എന്തൊക്കെ പറഞ്ഞാലും എനിക്കും ഒരു ആശയുണ്ടായിരുന്നു , ഗള്‍ഫില്‍ പോവണം , വലിയ പണക്കാരന്‍ ആവണം എന്നൊന്നും ഇല്ല , എന്നാലും ജീവിച്ചു പോവണം. എങ്ങിനെ അവിടെ എത്തും .. ഒരു മാര്‍ഗവും ഇല്ല .. ഗള്‍ഫിലാണെങ്കില്‍ ഇക്കാക്കമാര്‍ ആരും ഇല്ല , എല്ലാവരും നാട്ടില്‍ , അവരോടു പോവണം എന്ന് പറഞ്ഞാല്‍ അവര്‍ സഹായിക്കും , പക്ഷെ ഗള്‍ഫില്‍ എത്തിയിട്ട് എന്ത് ചെയ്യും , ആരും അറിയുന്നവര്‍ഇല്ലതാനും, നാട്ടുകാരെ ആരെയും ബുദ്ധിമുട്ടിക്കുന്നത് എനിക്ക് ഇഷ്ടമില്ല. പിന്നെ നാട്ടില്‍ ഓര് ഗ്യാങ്ങ്‌ ഉണ്ട്, അതില്‍ നിന്നും വിട്ടു പോവാന്‍ തോന്നുന്നും ഇല്ല .

ഒരു ദിവസം എന്റെ ഒരു കൂടുകാരന്‍ സ്വാമിനാഥ് പറഞ്ഞു , പാസ്പോര്‍ട്ട്‌ എടുക്കണം എന്ന് , ഞാന്‍ പറഞ്ഞു "നല്ല കാര്യം ഏതെങ്കിലും കാലത്ത് നമുക്ക്‌ ഒരു ചാന്‍സ് ഉണ്ടാവുമായിരിക്കും" . അവന്‍ പാസ്പോര്‍ട്ട്‌ എടുത്ത് പത്തു ദിവസം ആവുന്നതെ ഉള്ളൂ , അപ്പോഴേക്കും അവന്റെ ചേട്ടന്റെ കൂടുകാരന്‍ അവനു വേണ്ടി ഒരു വിസിറ്റ് വിസ ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞു . അദ്ദേഹത്തിന്റെ പേര് ബഷീര്‍ , ഒരു ആഴ്ച കഴിഞ്ഞപോഴേക്കും അവനു വിസിറ്റ് വിസ കിട്ടി , അവന്‍ നല്ല സന്തോഷത്തിലാണ് , പക്ഷെ ഞങ്ങളുടെ ഗ്യാങ്ങില്‍ നിന്ന് ഒരാള്‍ മിസ്സ്‌ ആവാന്‍ പോവുന്നു. ഞങ്ങള്‍ എല്ലാവരും ദുഖിദരാനു.

അങ്ങിനെ അവനെ ഞങ്ങള്‍ യാത്ര അയച്ചു , അവനെ ഞങ്ങള്‍ക്ക്‌ എല്ലാവര്ക്കും വല്ലാതെ മിസ്സ്‌ ചെയ്യാന്‍ തുടങ്ങി, ഓരോരുത്തരായി പല വഴിക്കും പോവാന്‍ തുടങ്ങി. ഞങ്ങള്‍ എല്ലവരും ഒരു ഓഫീസില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത് , ഓഫീസില്‍ പോവാന്‍ മടിയാവുന്നു , പോയാല്‍ പണി എടുക്കാന്‍ മടി, അങ്ങിനെ ഇരിക്കെ സ്വാമിക്ക്‌ ഗള്‍ഫില്‍ ഒരു ജോലി ശരി ആയി. ഞാന്‍ പറഞ്ഞു അവനോടു "ഞാനും വരുന്നു " അവന്‍ അത് കേള്‍ക്കാന്‍ കാത്തിരിക്കുകയാണ്‌ , അവന്‍ എന്നെ പൊക്കാന്‍ റെഡിയാണ് , ഒരു നാലു മാസം ഞാന്‍ നാട്ടില്‍ തന്നെ നിന്നു. ഒരു സുപ്രഭാതത്തില്‍ അവന്‍ ഒരു വിസിറ്റ് വിസ അയച്ചു തന്നു.

എനിക്കാണെങ്കില്‍ സന്തോഷം അടക്കി പിടിക്കാന്‍ വയ്യ , പക്ഷെ എന്റെ ബാക്കി കൂട്ടുകാരെ ഞാന്‍ ഇവിടെ വിട്ടാണ് പോവുന്നത് . അതോര്‍കുമ്പോള്‍ വിഷമം , പിന്നെ എന്‍റെ വീടുകാര്‍.... എന്തൊക്കെ ആയാലും പോവണം , അങ്ങിനെ ഒരു ദിവസം ഞാന്‍ എല്ലാവരോടും യാത്ര പറഞ്ഞു , അവിടെ നിന്ന് വിട്ടു പോരുമ്പോള്‍ നല്ല സങ്കടം ഉണ്ടായിരുന്നു. അന്ന് രാത്രി ഞാന്‍ അവിടെ നിന്നും വിമാനം കയറി.

അറബിക്കടലിന്റെ ഇമ്പമാര്‍ന്ന തിരമാലകള്‍ക്ക് കുറുകെ അറബ് നാടിന്‍റെ ഹൃദയ ദേശമായ ദുബായില്‍ എത്തി. വിമാനം താഴ്നിറങ്ങുന്നു, ജനാലയിലൂടെ പുറത്തു നോക്കുമ്പോള്‍ എന്ത് രസം , ഒരു നിമിഷം ഉള്ളിലുള്ള സങ്കടങ്ങള്‍ എല്ലാം മഞ്ഞു പോയി. മനലാരുന്യതിന്റെ ഒരറ്റം മുതല്‍ മറ്റൊരു അറ്റം വരെ കാണാം... റോഡുകള്‍ എല്ലാം മിന്നിത്തിളങ്ങുന്ന ദീപംങ്ങലാല്‍ പ്രകാശമാണ്. തീപെട്ടി കൂടുകള്‍ ഇഴഞ്ഞു നീങ്ങുന്ന പോലെ വാഹനങ്ങള്‍ കാണാം , എന്ത് രസം..!!! . ഇതൊക്കെ കണ്ടപ്പോള്‍ തന്നെ മനസ്സില്‍ എന്തോ ഒരു മാറ്റം വന്നു. അങ്ങിനെ വിമാനം ദുബായ് എയര്‍പോര്‍ട്ടില്‍ ഇറങ്ങി....

രാത്രി 12 .30 ആയി , എയര്‍പോര്‍ട്ടിന്റെ ഉള്ളില്‍ കയറി . വെള്ള തല്ലപാവും വെള്ള ഡ്രെസ്സും ഇട്ടു കുറെ അറബികള്‍..!!! . ഞാന്‍ സ്വാമിയേ വിളിച്ചു "ഞാന്‍ ഇവിടെ എത്തി , 30 മിനുറ്റ് കൊണ്ട് പുറത്തു വരാം". അവന്‍ അകെ exited ആണ് , ഞാനും... നല്ല തിരക്കായിരുന്നു എയര്‍പോര്‍ട്ടില്‍, കുറേ വിമാനം ഒന്നിച്ചു ഇറങ്ങിയതാണ് കാരണം... എങ്ങിനെയൊക്കെ ഞാന്‍ തല ഊരി ..... ഹാവൂസമാധാനമായി ..!!

ലഗേജ്‌ എടുക്കാന്‍ വേണ്ടി നടന്നു ... അവിടെ ആണെങ്കില്‍ ഒടുക്കത്തെ തിരക്കും , കാക്ക കൂടിനു ഏറുകൊണ്ട മാതിരി ആണ് അവിടെത്തെ സ്ഥിതി. എങ്ങിനെയോ ഒക്കെ എന്റെ ലഗേജ്‌ കിട്ടി.. ഞാന്‍ സ്കാന്നെരിന്റെ അടുത്തെത്തി . എന്‍റെ കയ്യിലുള്ള ബാഗും ലഗേജും ഞാന്‍ സ്കാന്നെരില്‍ വെച്ചു... അവിടെയും ഒടുക്കത്തെ തിരക്കാണ് , സ്കാന്‍ ചെയ്ത ബാഗ്‌ ആരും പെട്ടെന്ന് എടുത്ത് കൊണ്ട് പോവുന്നില്ല .. എന്‍റെ ബാഗ്‌ സ്കാന്‍ ചെയ്തു .. പുറത്ത്‌ വന്നപ്പോള്‍ ഒരുപാട്‌ ബാഗ്‌ ഉണ്ട്. എന്‍റെ ബാഗ്‌ പോലെ ഉള്ള ബാഗുകള്‍ ഒരുപാട്‌ ഉണ്ട്. എന്‍റെ ലഗേജ്‌ കിട്ടി , ചെറിയ ബാഗ്‌ തിരഞ്ഞു നോക്കുമ്പോള്‍ കാണുന്നില്ല , എന്‍റെ അതേപോലുള്ള ഒരു ബാഗ്‌ ഉണ്ട് അവിടെ , അതിനു കനം കുറവാണ്. അവിടെത്തെ സെക്ക്യൂരിടിയോടു ചോദിച്ചപ്പോള്‍ "ആരെങ്കിലും മാറി എടുത്തു കാണും പെട്ടെന്ന് പുറത്തിറങ്ങി നോക്ക്‌ " . ഞാന്‍ പുറത്തേക്ക്‌ ഇറങ്ങി , നോക്കുമ്പോള്‍ ഒരു ജാഥക്ക് ഉള്ള ജനക്കൂട്ടം അവിടെ ഉണ്ടായിരുന്നു. അതിനിടയില്‍ നിന്ന് ഒരു ചുള്ളന്‍ നില്കുന്നു , നമ്മുടെ സ്വാമി .... ഞാന്‍ ഓടി ചെന്ന് "എടാ സ്വാമീ ..ചിരിചെടാ അങ്ങോട്ട്‌ .... ആ കവിളോക്കോ തുറന്നു..ചിരിചെടാ അങ്ങോട്ട്‌... "....രണ്ടുപേരും നല്ല സന്തോഷത്തിലാണ് ... അതിനിടയില്‍ ബാഗ്‌ എടുത്താ ...... നെ തിരയാന്‍ മറന്നു .. കുറച്ചു നേരം അവിടെ എല്ലാം നോക്കി, ആരെയും കാണുന്നില്ല. അതിനകത്ത്‌ ആണെങ്കില്‍ എല്ലാം ഫുഡ്‌ ഐറ്റംസ് ആണ്.... എല്ലാം ഗോവിന്ദാ.....!!!!..

അങ്ങിനെ ഞാനും ഗള്‍ഫില്‍ കാല് കുത്തി. സ്വാമിയോടും , അവനെ ഇവിടെ കൊണ്ട് വന്ന ബഷീര്‍കയോടും തീര്‍ത്താല്‍ തീരാത്ത കടപ്പാട് ആണ് ഉള്ളത്‌. ജീവിദത്തിന്റെ ഒരു വലിയ അദ്ധ്യായം ആയിരുന്നു മറിച്ചിട്ടത് ,....

ഗള്‍ഫില്‍ എത്തി ... എനി ഒരു ജോലി വേണം ....
(തുടരും മറ്റൊരു ലക്കത്തില്‍ )

Tuesday 26 May 2009

coming soon..

1. ഹൃദയ മിടിപ്പുകള്‍....
2. പൊരിവെയില്‍

Monday 25 May 2009

ഒരു തിരിഞ്ഞു നോട്ടം...

സമയം ഉച്ച കയിഞ്ഞു... 3.30 ..... ജനല്‍ തുറന്നു തുറന്നു നോക്കി . ...കോരിച്ചൊരിയുന്ന മഴ ... പുതപ്പു ഒന്നുകൂടെ വലിച്ചു കയറ്റി തലമൂടി വീണ്ടും കിടന്നു.... തലേ ദിവസത്തെ ഉറക്കം ബാക്കി ഉണ്ട്....കുറച്ചു കഴിഞ്ഞു ഉമ്മ വിളിക്കുന്നു .... കാര്യം തിരക്കി.. മുറ്റം നിറയെ വെള്ളം കയറി, പിന്ബാഗത്തുള്ള തേങ്ങ, വിറക്‌ പുരയില്‍ എടുത്തു വെക്കാന്‍ ഉമ്മ നിര്‍ബന്ധിക്കുന്നു,ഞാന്‍ മനസ്സില്ലാ മനസ്സോടെ എഴുനേറ്റു , നോക്കുമ്പോള്‍ വീടിനു മുന്‍പില്‍ ഉള്ള തോട്ടില്‍ നിന്നും വെള്ളം കയറുന്നു... മഴ കൂടെ കൂടെ കനത്തു പെയ്യുന്നു ...

ഒരു തോര്‍ത്ത്‌
മുണ്ട് എടുത്ത് ഞാന്‍ പുറത്തേക്കിറങ്ങി.... അടുക്കള ഭാഗത്ത് പോയി നോക്കി, അവിടെ ഉണ്ടായിരുന്ന തേങ്ങ ഒരു വിധം എല്ലാം ഒലിചു പോയിരുന്നു,"പടച്ചോനെ ബാപ്പ വന്നാല്‍ .....തേങ്ങ..!!!" ... ഞാന്‍ വേഗം റോഡിലേക്ക്‌ ഇറങ്ങി ....റോഡ് എല്ലാം പുഴ ആയി കയിഞ്ഞിരിക്കുന്നു ... വെള്ളത്തിലൂടെ തേങ്ങ, ചേരി , അടയ്ക്ക എല്ലാം ഒലിചുവരുന്നു .... ഒരു വിധം തേങ്ങകള്‍ എല്ലാം ഞാന്‍ എടുത്തു വിറകു പുരയില്‍ ഇട്ടു . വെള്ളം കൂടി കൂടി വരുന്നു വീട്ടില്‍ ആണെങ്കില്‍ ഞാനും ഉമ്മയും മാത്രം ,ഇടയ്ക്ക് ഉമ്മ വിളിച്ചു പറയുന്നു ..."നീ ഇങ്ങോട്ട് എങ്ങാനും പോര് , തേങ്ങ പോയത് പോട്ടെ" ഞാന്‍ അത് വക വെക്കാതെ ‍തോടിനരിയിലെക്ക് മെല്ലെ നടന്നു, തൊടിയില്‍ എല്ലായിടത്തും എന്റെ അരക്കുമുകളില്‍ വെള്ളം ഉണ്ട് ....എനിക്ക് ആകെ പേടി ആവുകയും ചെയ്യുന്നു... മാനം ഇരുണ്ട്കൂടന്‍ തുടങ്ങുന്നു... മഴ വീണ്ടും കനത്തു പെയ്യുന്നു ...


പെട്ടെന്ന് ഒരു കോഴിയുടെ ശബ്ദം .. ഞാന്‍ നോക്കുമ്പോള്‍ ഒരു കൊഴികൂട് അടക്കം തോട്ടിലൂടെ ഒലിചു വരുന്നു ...
തോട് ആണെങ്കില്‍ ഇടുങ്ങിയതാണ് ഒരു ആളുടെ ഉയരം ഉണ്ട്‌ ...എനിക്ക് ആകെ എന്തോ പോലെ തോന്നി .. ഒന്നും നോക്കാതെ ഞാന്‍ തോടിനരികതെ മതിലിനു മുകളില്‍ കയറി , എന്റെ കയ്യില്‍ ഉണ്ടായിരുന്ന കുട വെള്ളത്തിലൂടെ ഒലിചു പോയി , ഞാന്‍ കൊഴികൂട് പിടിക്കാനായി വെള്ളത്തിലേക്ക് ഏന്തി, പെട്ടെന്നതാ ഒരു ശബ്ദം.... ഞാന്‍ നില്‍കുന്ന മതില്‍ തോട്ടിലേക്ക്‌ ഇടിഞ്ഞു വീയുകയാണ് ...എന്റെ ഒരു കയ്യില്‍ കോഴിക്കൂട് ഉണ്ട് ... ഞാന്‍ പെട്ടെന്ന് വെള്ളത്തിലേക്ക് വീണു .. മുങ്ങാന്‍ വെള്ളമുണ്ട് , നല്ല ഒഴുക്കാണ്, എങ്ങിനെയോ മതിലില്‍ ഉള്ള ഒരു വള്ളിയില്‍ പിടുത്തം കിട്ടി ..... ഹാവൂ രക്ഷപെട്ടു , പക്ഷെ കോഴിയും , കോഴിക്കൂടും ..!!!!

ഞാന്‍ വീട്ടില്‍ വന്നു , ആരോടും ഒന്നും ഒന്നും പറഞ്ഞില്ല , എന്നാലും മുഖത്ത്‌ ഒരു സൈക്ലില്‍ നിന്ന് വീണ ചിരി ഉണ്ടായിരുന്നു....
mujeeb