ഞങ്ങള്‍ വര്‍ക്ക് ചെയ്തിരുന്ന ഓഫീസില്‍ മിക്കവാറും ദിവസം നല്ല തിരക്കായിരുന്നു ... ഒന്ന് മൂത്രമൊഴിക്കാന്‍ പോവാന്‍ പോലും സമയമില്ലാത്ത തിരക്കായിരിക്കും , പൊതുവേ കസ്ടമര്‍ വന്നു കാത്തു നില്‍പ്പാണ് .... ചിലപ്പോള്‍ വെറുപ്പിക്കല്‍ കസ്ടമര്‍ ... ചിലപ്പോള്‍ നല്ല കസ്ടമെര്സ് .... എന്തായാലും ഞങ്ങള്‍ സഹിക്കണം ... ഞങ്ങളുടെ കൂടെ ജോലി ചെയ്യാന്‍ പെണ്‍കുട്ടികളും ഉണ്ട് ... 3 പെണ്‍കുട്ടികളും 7 ആണ്‍കുട്ടികളും ആണ് designers .... എല്ലാവരും കുസിര്തിക്ക് നല്ല മിടുക്കാണ്...
അങ്ങിനെ ഇരിക്കെ ഒരു ദിവസം .... ഓഫീസില്‍ നല്ല തിരക്കുണ്ട്... ഉച്ച കഴിഞ്ഞു എന്നിട്ടും തിരക്ക് മാറിയിട്ടില്ല , കുറേ കസ്ടമര്‍ എല്ലാവരുടെ യും പിന്നില്‍ വന്നു കാത്തു നില്പുണ്ട് ... ഓരോരുത്തരായി തിരക്ക് കൂട്ടുന്നു .. എന്ത് ചെയ്യാന്‍ ... തീരുന്നതനുസരിച്ചു വര്‍ക്ക് ചെയ്യാണ്... അതിനിടക്ക് എന്തെങ്കിലും ഫോട്ടോ, file ഒക്കെ വേണമെങ്കില്‍ .. അടുതുള്ളവരോട് ചോദിക്കാരാന് പതിവ് ... സമയം 5 കഴിഞ്ഞു .. പെണ്‍കുട്ടികള്‍ക്ക് വീട്ടില്‍ പോവാനായി .. പക്ഷെ ആരും സീറ്റില്‍ നിന്ന് എഴുനെറ്റിട്ടില്ല... അതിനിടക്ക് രാജിതയെ വീട്ടില്‍ നിന്ന് വിളിച്ചു, അവള്‍ക്ക് പെട്ടെന്ന് പോവണം .. അവളുടെ സ്വഭാവം ഞാന്‍ മുന്‍പേ പറഞ്ഞതാണല്ലോ .. അവള്‍ക്ക് അവളുടെ കാര്യത്തില്‍ യാതൊരു ബോധവും ഉണ്ടാവാറില്ല... അവളുടെ കസ്ടമാരെ വേറെ ആരെയോ ഏല്പിച്ചു ... അവള്‍ വീട്ടില്‍ പോവാന്‍ ഒരുങ്ങുകയാണ്... തസ്നി ആണെങ്കില്‍ ഒടുക്കത്തെ തിരക്കാണ് ... തസ്നിക്കറിയില്ല രജിത പോവാന്‍ ഒരുങ്ങുന്നത് അറിയില്ല ...
രജിത : തസ്നീ ബാഗ് എവിടെ ??
തസ്നി : system4 ന്‍റെ F Drive ല്‍ Wallpapper ല്‍ ഉണ്ട്
രജിത : അതല്ല മോളേ.. ബാഗ്
തസ്നി : അത് തന്നെയാ പറഞ്ഞത് , അവിടെ തന്നെ ഉണ്ട് മോളേ .. folder refresh അടിച്ചു നോക്ക് ..
രജിത : അതല്ല മോളേ.. എന്‍റെ ബാഗ് ...
തസ്നി :
ഹ ഹ ഹ ഹ ഹ ഹ .........
പിന്നെ ഒന്നും പറയാത്ത നല്ലത് , അവിടെ ഉണ്ടായിരുന്നു എല്ലാവരും അത് കേട്ട് നില്‍ക്കയായിരുന്നു ..
രാജിതയുടെ ബാഗ് തസ്നിയുടെ കമ്പ്യൂടറിന്റെ അടുത്തുണ്ടായിരുന്നു ... ആ പൊട്ടത്തി ആണെങ്കില്‍ അത് നോക്കിയതും ഇല്ല ... തസ്നി വിചാരിച്ചു കസ്ടമരുടെ വര്‍ക്ക് ചെയ്യാന്‍ വേണ്ടി ബാഗിന്റെ ഫോട്ടോ ചോദിച്ചതാണെന്ന് ...
ബാഗ് ആയതു നന്നായി .... വേറെ എന്തെങ്കിലും ആയിരുന്നെങ്കിലോ ???
Tuesday, 16 June 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment