രാവിലെ 7.30 , നല്ല ഉറക്കത്തിലാണ് എല്ലാവരും ,ഒരു സൈഡില്‍ നിന്നും അലാറം അടിയാന്‍ തുടങ്ങി , ഓരോരുത്തരായി ഓഫ് അക്കികൊണ്ടിരിക്കുന്നു എന്നാലും ആരും എഴുനെറ്റിട്ടില്ല, പുറത്ത് നിന്നും ആരെങ്കിലും വന്നു കണ്ടാല്‍ 'പുതപ്പ് ഒന്ന് കൂടെ വലിച്ചു തലമൂടി കിടക്കാനുള്ള അലാറം ആണ് അടിഞ്ഞത് എന്ന് വിചാരിക്കും. കാരണം അലാറം കേട്ടാല്‍ പുതപ്പ് ഒന്ന് കൂടെ വലിച്ചു തലമൂടി എല്ലാവരും കിടന്നുറങ്ങും ഇതാണ് പതിവ് .... അലാറം വെക്കാത്തവര്‍ തെറി വിളിക്കുന്നു .. അവരുടെ ഉറക്കം തെളിഞ്ഞത് കൊണ്ടാണ് തെറി വിളിക്കുന്നത് ... പിന്നെ എന്തിനു അലാറം വെച്ചു എന്നാ ചോദ്യത്തിന് മറുപടിയില്ല ... എന്നിരുന്നാലും സ്ഥിരമായി അലാറം വെക്കാരുന്ദ് .
ഒന്‍പത് മണി ആയി ഓരോരുത്തരുടെയും ഫോണ്‍ റിംഗ് ചെയ്യുന്നുണ്ടാവും ആരും മൈന്‍ഡ് ചെയ്യില്ല , ആരെങ്കിലും തെറി വിളിക്കുമ്പോള്‍ എടുക്കും, വേറെ ആരും ആയിരിക്കില്ല ഓഫീസില്‍ നിന്ന് ആയിരിക്കും , ഏതെങ്കിലും കസ്റ്റമര്‍ വന്നു കാത്ത് നില്‍പുണ്ടാവും .. "ഇതാ ഞാന്‍ എത്തിക്കഴിഞ്ഞു ... " ഒരു ഓട്ടമാണ് ബത്ത്രൂമിലെക്ക് ... അപ്പോഴേക്കും ഒരു വിധം എല്ലാവരും എഴുനെത്റ്റ് കാണും , ഞങ്ങള്‍ മൂന്നു പേരും ഒന്നിച്ചാണ് ഓഫീസില്‍ പോവാറ്. ഒരാള്‍ കുളിച്ചു കഴിയുംബോയെക്കും അടുത്ത ഫോണ്‍ വന്നു കാണും .. അതും ഓഫീസില്‍ നിന്നായിരിക്കും " ഇതാ ഞങ്ങള്‍ വഴിയിലാണ് , നാലു മിനുറ്റ് കൊണ്ട് എത്തും.. " റൂമില്‍ നിന്ന് ഓഫീസിലേക്ക് അഞ്ചു മിനുറ്റ് മതി .. ഞങ്ങള്‍ രണ്ടു (ഞാന്‍ സ്വാമി ) പേരും കുളിച്ചു കഴിഞ്ഞാല്‍ മുകേഷിന് ഉണ്ടാവും ഒരു ഇസ്തിരി ഇടല്‍.. അപ്പോഴേക്കും അര മണിക്കൂര്‍ കഴിഞ്ഞു കാണും ...
പതിവ് പോലെ അന്നും കസ്റ്റമര്‍ വന്നിട്ടുണ്ട് .. മുകെഷിനാണ് കസ്റ്റമര്‍ വന്നത് .. അവനു ആണെങ്കില്‍ ഒരു ചൂടും ഇല്ല ... ഓഫീസിനടുത്ത് ഒരു ഹോട്ടല്‍ ഉണ്ട് , അവിടെ എത്തിയപ്പോഴേക്കും അവനു ചായ കുടിച്ചേ പറ്റും .. ഞങ്ങള്‍ മൂന്നും ഹോട്ടലില്‍ കയറി .... മുകേഷ് : " അളിയാ ഒരു പുട്ട് ..." . അവനു കൈ കഴുകിയിട്ടും കൂടി ഇല്ല .. അവന്റെ ഇഷ്ട ആഹാരം ആണ് പുട്ട് ....ഞങ്ങള്‍ പൊറട്ടയില് അഡ്ജസ്റ്റ് ചെയ്തു ... അവനു പുട്ട് മാത്രം പോരാ .... ഒരു ചിക്കെന്‍ പൊരിച്ചതും ഓടാര്‍ ചെയ്തിട്ടുണ്ട് ...ചിക്കെന്‍ വന്നു ... പിന്നെ ഞങ്ങള്‍ എന്തിനു ഇരിക്കുകയാ .... മൂന്നു പേരും കൂടി പിടി വലി ... ഒരു മിനുറ്റ് കൊണ്ട് ഒരു ചിക്കെന്‍ കാല് തീര്നു ... അപ്പോഴേക്കും 'കസ്ടമര്‍ പോയി ' എന്ന് ഫോണ്‍ വിളിച്ചു പറഞ്ഞു .. മുകേഷിന് സമാധാനമായി .... അപ്പോയെക്കും അവന്‍ " അളിയാ ഒരു പുട്ട് കൂടെ" .... എന്ന് വിളിച്ചു പറഞ്ഞു കഴിഞ്ഞിരുന്നു........ ഞങ്ങള്‍ അവന്റെ കൂടെ ഇരുന്നു കൊടുത്തു .. അന്ന് ആണെങ്കില്‍ ഒരു കുട്ടിയിലടികം പുട്ട് അവന്‍ അകത്താക്കി കാണും ....
അവസാനം കൈ കഴുകി ... കാശ് കൊടുക്കണം ... കൌണ്ടറില്‍ ചെന്നു ... മുകേഷ് "അളിയാ കാശ് കൊട് " ബില്‍ ആണെങ്കില്‍ 28 ഉണ്ട് . സ്വാമി പെയ്സ് നോക്കി ... അഞ്ചു രൂപ ... സ്വാമി " മുജീബെ ഒരു ഇരുപത് താ..." എന്റെ കയ്യില്‍ നുള്ളിപെരുക്കി എട്ടു രൂപയുണ്ട് , മുകേഷിന്റെ കയ്യിലുള്ള നാലു രൂപയും ... മൂന്ന് പേരും മുഖത്തോടെ മുഖം നോക്കി ഇളിഞ്ഞ ചിരി ...... ഹോട്റെലുകരോട് പറഞ്ഞു കാഷ് എടുക്കാന്‍ മറന്നു ... ബാക്കി ഞങ്ങള്‍ കൊണ്ട് വരാം എന്ന് ....
അന്നൊരു മൂന്നാം തിയ്യധി ആയിരുന്നു ... ഞങ്ങള്‍ക്ക് ശമ്പളം കിട്ടുന്ന ദിവസം .....
സാഗര്‍ ഹോട്ടലില്‍ കയരാഞ്ഞത് ഭാഗ്യം .... അവിടെ ആയിരുന്നെങ്കില്‍ വല്ല പാത്രവും കഴുകേണ്ടി വന്ന്നെനെ ......
Monday, 8 June 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment