ഒരു ദിവസം അതിന്റെ ബള്‍ബ് ഫ്യൂസ് ആയി , ബാപ്പ എന്നോട് ഒരു ബള്‍ബ് വാങ്ങി കൊണ്ട് വരാന്‍ പറഞ്ഞു .. ഞാന്‍ ഒരു ബള്‍ബ് വാങ്ങി വന്നു . ബാപ്പ ടോര്‍ച്ചില്‍ ബള്‍ബ് മാറ്റി . പക്ഷെ ടോര്‍ച്ചു കത്തുന്നില്ല ... ബാപ്പ എന്നെ വഴക്ക് പറഞ്ഞു ... ഞാന്‍ വാങ്ങിയ ബള്‍ബ് നല്ലതല്ല എന്നായിരുന്നു ബാപ്പയുടെ വാദം. ഞാന്‍ അത് വാങ്ങി വേറെ ടോര്‍ച്ചില്‍ ഇട്ടു കത്തിച്ചു കാണിച്ചു കൊടുത്തു ... അപ്പോള്‍ ബാപ്പക്ക് ബോധ്യമായി . പിന്നെ ടോര്‍ച്ചില്‍ കേടു വരാന്‍ സാധ്യധ ബാറ്ററി മാത്രമേ ഉ
ള്ളൂ ... ബാറ്ററി വാങ്ങി വരാന്‍ ബാപ്പ പറഞ്ഞു ... ഞാന്‍ വാങ്ങി വന്നു , പഴയ ബാറ്ററി എടുത്തു മാറ്റി പുതിയ ബാറ്ററി ബാപ്പ ടോര്‍ച്ചില്‍ ഇട്ടു . ഞാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ... ബാപ്പ ടോര്‍ച്ചിന്റെ സ്വിച്ച് ഓണ്‍ ചെയ്തു .. ഒന്നും ഇല്ല.. അത് കത്തുന്നില്ല .... പിന്നെ ബാപ്പ ടോര്‍ച്ചു മുഴുവനും അയിച്ചു റിപയര്‍ ചെയ്തു ... എന്നിട്ട് ബാറ്ററി ഒക്കെ ഇട്ടു ഒന്ന് കൂടെ സ്വിച്ച് ഓണ്‍ ചെയ്തു .... എന്നിടിണ്ടോ ടോര്‍ച്ചു കത്തുന്നു .... ??? .. ബാപ്പക്ക് ദേഷ്യം വന്നിട്ട് വയ്യ... പിന്നെ ബാറ്ററി തല തിരിച്ചു ഇടുന്നു ബള്‍ബ് മാറ്റി ഇടുന്നു എന്തൊക്കെയോ ചെയ്യുന്നു .... ബാപ്പക്ക് ദേഷ്യം വന്നാല്‍ ഞാന്‍ അധികം ഒന്നും ബാപ്പയോട് സംസാരിക്കാറില്ല ... ഒന്നും ഉണ്ടായിട്ടല്ല .. ഒന്നും ഇല്ലാതിരിക്കാന്‍ വേണ്ടിയാണു .... ബാപ്പ പഠിച്ച പണി പതിനെട്ടും എടുത്തു .. ടോര്‍ച്ചു കത്തുന്നില്ല .. അവസാനം ബാപ്പ ടോര്‍ച്ചുമായി പുറത്തേക്ക് പോവുന്നത് കണ്ടു ... ഞാന്‍ നോക്കുമ്പോള്‍വീടിന്‍റെ പുറക് വശത്തുള്ള തൊടിയിലേക്ക് ടോര്‍ച്ചു ഒരു ഏറു കൊടുത്തു ... എന്നിട്ട് ബാപ്പ പറഞ്ഞു " ഈ മാതിരി ടോര്‍ച്ചു നമുക്ക് വേണ്ട " ...ബാപ്പ അകത്തു പോയ തക്കം നോക്കി ഞാന്‍ മെല്ലെ പോയി ടോര്‍ച്ചെടുത്തു.... ടോര്‍ച്ചിനു ഒന്നും പറ്റിയിട്ടില്ല .. ഞാന്‍ ഒന്ന് മണ്ണൊക്കെ തുടച്ചു സ്വിച്ച് ഒന്ന് ഓണ്‍ ചെയ്തു നോക്കി ... ഹഹഹഹഹഹ ഹഹഹ ഹഹഹ .... എനിക്കാണെങ്കില്‍ ചിരി വന്നിട്ട് വയ്യ ... ഉമ്മ എന്നെ നോക്കി ചോദിക്കുന്നു " നിനക്ക് എന്ത് പറ്റി ? നീ ഒറ്റകിരുന്നു ചിരിക്കുന്നു" .....ഒന്നുല്യ മ്മ .. ബാപ്പ ടോര്‍ച്ചു കത്താത്തത് കൊണ്ട് തൊടിയിലെക്കെരിഞ്ഞു ... ഞാന്‍ അത് എടുത്തു ഓണ്‍ ചെയ്തു നോക്കിയതായിരുന്നു ... ടോര്‍ച്ചു കത്തി .....ഹഹഹഹഹഹ ഹഹഹ ഹഹഹ ....
അന്ന് ഞാന്‍ ഒരു കാര്യം മനസ്സിലാക്കി ... ചില സാധനങ്ങള്‍ റിപ്പയര്‍ ചെയ്തത് കൊണ്ട് മാത്രം പോരാ .... ചില കുരുട്ട് വിദ്യ ഒക്കെ പരീക്ഷിക്കണം എന്ന് ..... ഇതൊരു വല്ലാത്ത കുരുട്ട് വിദ്യ തന്നെ ആയിപ്പോയി അല്ലെ ....

No comments:
Post a Comment