Monday 25 May 2009

ഒരു തിരിഞ്ഞു നോട്ടം...

സമയം ഉച്ച കയിഞ്ഞു... 3.30 ..... ജനല്‍ തുറന്നു തുറന്നു നോക്കി . ...കോരിച്ചൊരിയുന്ന മഴ ... പുതപ്പു ഒന്നുകൂടെ വലിച്ചു കയറ്റി തലമൂടി വീണ്ടും കിടന്നു.... തലേ ദിവസത്തെ ഉറക്കം ബാക്കി ഉണ്ട്....കുറച്ചു കഴിഞ്ഞു ഉമ്മ വിളിക്കുന്നു .... കാര്യം തിരക്കി.. മുറ്റം നിറയെ വെള്ളം കയറി, പിന്ബാഗത്തുള്ള തേങ്ങ, വിറക്‌ പുരയില്‍ എടുത്തു വെക്കാന്‍ ഉമ്മ നിര്‍ബന്ധിക്കുന്നു,ഞാന്‍ മനസ്സില്ലാ മനസ്സോടെ എഴുനേറ്റു , നോക്കുമ്പോള്‍ വീടിനു മുന്‍പില്‍ ഉള്ള തോട്ടില്‍ നിന്നും വെള്ളം കയറുന്നു... മഴ കൂടെ കൂടെ കനത്തു പെയ്യുന്നു ...

ഒരു തോര്‍ത്ത്‌
മുണ്ട് എടുത്ത് ഞാന്‍ പുറത്തേക്കിറങ്ങി.... അടുക്കള ഭാഗത്ത് പോയി നോക്കി, അവിടെ ഉണ്ടായിരുന്ന തേങ്ങ ഒരു വിധം എല്ലാം ഒലിചു പോയിരുന്നു,"പടച്ചോനെ ബാപ്പ വന്നാല്‍ .....തേങ്ങ..!!!" ... ഞാന്‍ വേഗം റോഡിലേക്ക്‌ ഇറങ്ങി ....റോഡ് എല്ലാം പുഴ ആയി കയിഞ്ഞിരിക്കുന്നു ... വെള്ളത്തിലൂടെ തേങ്ങ, ചേരി , അടയ്ക്ക എല്ലാം ഒലിചുവരുന്നു .... ഒരു വിധം തേങ്ങകള്‍ എല്ലാം ഞാന്‍ എടുത്തു വിറകു പുരയില്‍ ഇട്ടു . വെള്ളം കൂടി കൂടി വരുന്നു വീട്ടില്‍ ആണെങ്കില്‍ ഞാനും ഉമ്മയും മാത്രം ,ഇടയ്ക്ക് ഉമ്മ വിളിച്ചു പറയുന്നു ..."നീ ഇങ്ങോട്ട് എങ്ങാനും പോര് , തേങ്ങ പോയത് പോട്ടെ" ഞാന്‍ അത് വക വെക്കാതെ ‍തോടിനരിയിലെക്ക് മെല്ലെ നടന്നു, തൊടിയില്‍ എല്ലായിടത്തും എന്റെ അരക്കുമുകളില്‍ വെള്ളം ഉണ്ട് ....എനിക്ക് ആകെ പേടി ആവുകയും ചെയ്യുന്നു... മാനം ഇരുണ്ട്കൂടന്‍ തുടങ്ങുന്നു... മഴ വീണ്ടും കനത്തു പെയ്യുന്നു ...


പെട്ടെന്ന് ഒരു കോഴിയുടെ ശബ്ദം .. ഞാന്‍ നോക്കുമ്പോള്‍ ഒരു കൊഴികൂട് അടക്കം തോട്ടിലൂടെ ഒലിചു വരുന്നു ...
തോട് ആണെങ്കില്‍ ഇടുങ്ങിയതാണ് ഒരു ആളുടെ ഉയരം ഉണ്ട്‌ ...എനിക്ക് ആകെ എന്തോ പോലെ തോന്നി .. ഒന്നും നോക്കാതെ ഞാന്‍ തോടിനരികതെ മതിലിനു മുകളില്‍ കയറി , എന്റെ കയ്യില്‍ ഉണ്ടായിരുന്ന കുട വെള്ളത്തിലൂടെ ഒലിചു പോയി , ഞാന്‍ കൊഴികൂട് പിടിക്കാനായി വെള്ളത്തിലേക്ക് ഏന്തി, പെട്ടെന്നതാ ഒരു ശബ്ദം.... ഞാന്‍ നില്‍കുന്ന മതില്‍ തോട്ടിലേക്ക്‌ ഇടിഞ്ഞു വീയുകയാണ് ...എന്റെ ഒരു കയ്യില്‍ കോഴിക്കൂട് ഉണ്ട് ... ഞാന്‍ പെട്ടെന്ന് വെള്ളത്തിലേക്ക് വീണു .. മുങ്ങാന്‍ വെള്ളമുണ്ട് , നല്ല ഒഴുക്കാണ്, എങ്ങിനെയോ മതിലില്‍ ഉള്ള ഒരു വള്ളിയില്‍ പിടുത്തം കിട്ടി ..... ഹാവൂ രക്ഷപെട്ടു , പക്ഷെ കോഴിയും , കോഴിക്കൂടും ..!!!!

ഞാന്‍ വീട്ടില്‍ വന്നു , ആരോടും ഒന്നും ഒന്നും പറഞ്ഞില്ല , എന്നാലും മുഖത്ത്‌ ഒരു സൈക്ലില്‍ നിന്ന് വീണ ചിരി ഉണ്ടായിരുന്നു....

No comments: