Monday, 13 July 2009

ഞാന്‍ പഠിച്ച ഇലക്ട്രോണിക്സ്

ഞാന്‍ കൊടുവള്ളി മുസ്ലിം ഓര്‍ഫനേജ് സ്കൂളില്‍ (KMO) അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നു ... ചെറുപ്പം മുതലേ ഇലക്ട്രോണിക്സുമായി നല്ല താല്പര്യമാണ് ... എന്ത് കിട്ടിയാലും ഒന്ന് അഴിച്ചു നോക്കണം ... അതിനുള്ളില്‍ എന്താണുള്ളത് എന്ന് .. പക്ഷെ മറ്റുള്ളവരുടെ ഉപകരണങ്ങള്‍ അഴിക്കാന്‍ ധൈര്യം വരില്ല .. കേടായാല്‍ ‍ വഴക്ക്‌ പറയുന്നത് കേള്‍ക്കണം ... എന്നാലും എന്തെങ്കിലും കേടായതൊക്കെ അഴിച്ചു നോക്കും ... ഒന്നും അറിഞ്ഞിട്ടല്ല .. എന്തെങ്കിലും അറിയാന്‍ വേണ്ടിയാണു .... അങ്ങിനെ LED ബള്‍ബുകള്‍ ഉപയോഗിച്ച് പല കുസിര്‍തികളും കളിയ്ക്കാന്‍ തുടങ്ങി ... LED ബള്‍ബുകള്‍ ഉപയോഗിച്ച് ഒരുപാട്‌ ആളുകള്‍ക്ക് പലതും ഉണ്ടാക്കി കൊടുക്കും .. അങ്ങിനെ LED വാങ്ങാനുള്ള കാശ് ഉണ്ടാക്കും ... മാത്രമല്ല ക്ലാസ്സില്‍ അര്കെങ്ങിലും , ഇതൊക്കെ പഠിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ പഠിപ്പിച്ചു കൊടുക്കയും ചെയ്യും.

അങ്ങിനെ ഒരു ദിവസം എന്‍റെ ക്ലാസ്സിലുള്ള അബ്ദുറഹിമാന്‍ (അ൪മാട്ടി) ഒരു കേടായ റേഡിയോ കൊണ്ട് വന്നു .. എന്‍റെ കയ്യില്‍ തന്നിടു പറഞ്ഞു "ഇത് ഓണ്‍ ആവുന്നില്ല , നീ ഒന്ന് നോക്കുമോ എന്താണെന്നു " . ഞാന്‍ സന്തോഷത്തോടെ അത് വാങ്ങി .. അവനു ആരോ കൊടുത്തതാണ് കുറച്ചു കാലം നന്നായി വര്‍ക്ക്‌ ചെയ്തതായിരുന്നു . എന്തൊക്കെ ആയാലും ഞാന്‍ അന്ന് വീട്ടില്‍ കൊണ്ട് പോയി , അത് ഫുള്‍ അയിച്ചു .. നോക്കുമ്പോള്‍ അതിന്റെ ബാറ്റെരിയില്‍ നിനും വരുന്ന ഒരു വയര്‍ മുരിഞ്ഞിരികുന്നു .. ഞാന്‍ അത് സോല്‍ദര്‍ ചെയ്തു .. വേറെ ഒന്നും നോക്കിയിട്റ്റ്‌ എനിക്ക് ഒന്നും മനസ്സിലാവുന്നില്ല .. കുറെ എന്തൊക്കെയോ IC പോലത്തെ സാദനങ്ങള്‍ ഉണ്ട് ഉളില്‍ , പേരൊന്നും എനിക്കറിയില്ലായിരുന്നു .. എന്നാലും ഞാന്‍ അത് അവിടെ തന്നെ വെച്ചു. പിറ്റേന്ന് വന്നു അ൪മാട്ടിയോടു പറഞ്ഞു "ഇപ്പോള്‍ ഓണ്‍ ആവുന്നുണ്ട് , പക്ഷെ ചാനല്‍ ഒന്നും കിട്ടുന്നില്ല , ഒരു ആഴ്ചകൊണ്ട് ശരിയാക്കിതരാം എന്ന് പറഞ്ഞു ... അവന്‍ അത് കേട്ട് സന്തോഷിച്ചു ... എന്‍റെ മനസ്സില്‍ ഒരു ആഴ്ച കൊണ്ട് അതിന്‍റെ കംപ്ലൈന്റ്റ്‌ കണ്ടു പിടിക്കണം എന്നുണ്ട് ... പക്ഷെ എന്ത് ചെയ്യണം എന്നറിയില്ല .. അങ്ങിനെ ഒരു ആഴ്ച കഴിഞ്ഞു .. അ൪മാട്ടി റേഡിയോ ചോദിക്കുന്നു .. ഞാന്‍ പറഞ്ഞു "നാളെ എന്തായാലും കൊണ്ട് വരാം.. എനിക്ക് അത് നോക്കാനുള്ള സമയം കിട്ടിയിട്ടില്ല ഞാന്‍ വേറെ തിരക്കിലായിരുന്നു " ... ഞാന്‍ വീട്ടില്‍ എത്തിയാല്‍ ഫുള്‍ അതിന്‍റെ മുകളിലാണ് പണി എന്ന് അവനു അറിയില്ല ... അവനെ അറിയിച്ചാല്‍ മോശമല്ലേ ... ഞാന്‍ അവരുടെ അടുത്തൊക്കെ ഒരു ഇലക്ട്രോണിക്സ് അറിയുന്ന ആളാണല്ലോ ... അങ്ങിനെ പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് റേഡിയോ വര്‍ക്ക്‌ ആവുന്നില്ല .. അവസാനം എങ്ങിനെയെങ്ങിലും അതൊന്നു ഒഴിവാക്കണം .. പിറ്റേന്ന് സ്കൂളില്‍ എത്തി .. അ൪മാട്ടി റേഡിയോ ചോദിച്ചു .. ഞാന്‍ ബാഗ്‌ തുറന്നു റേഡിയോ എടുത്തു അവന്‍റെ കയ്യില്‍ കൊടുത്തു അവനോടു പറഞ്ഞു .. ഇതിന്‍റെ "ദുള്‍ഫൂട്രി" പോയതാ അത് മാറ്റണം എന്ന് ... അവന്‍ ചോദിച്ചു അതെന്താ സാധനം എന്ന് , ഞാന്‍ പറഞ്ഞു റേഡിയോ സ്റ്റേഷന്‍ ബൂസ്റ്റ്‌ ചെയ്യുന്ന സാധനമാണ്‌ . അങ്ങിനെ പാവം അവിടെ അടുത്തുള്ള ഒരു ഇലക്ട്രോണിക്സ് കടയില്‍ ചെന്ന് അവിടെ ഉള്ള ആളോട്‌ ചോദിച്ചു " ഈ റേഡിയോ യുടെ "ദുള്‍ഫൂട്രി" വേണം.. .. അയാള്‍ മേലോട്ട് നോക്കി ..
കടക്കാരന്‍ : ദുള്‍ഫൂട്ര്യോ.... അതെന്താ സാധനം?
അ൪മാട്ടി : ഈ റേഡിയോ സ്റ്റേഷന്‍ ബൂസ്റ്റ്‌ ചെയ്യുന്ന സാധനമില്ലേ .. അത് ....
കടക്കാരന് തന്നെ ഒരു സംശയം , കടക്കാരന്‍ വേറെ ഒരാളോടു ഫോണില്‍ വിളിച്ചു ചോദിക്കുന്നു... അയാള്കും ഒരു പിടിയും കിട്ടുന്നില്ല
കടക്കാരന്‍ : മോനെ ഇത് ഇവിടെ കിട്ടില്ല .. ഇങ്ങിനെ ഒരു സാധനം സാധാരണ റേഡിയോ യില്‍ ഉണ്ടാവാറില്ല.... നിന്നോട് ഇത് ആരു പറഞ്ഞതാ ??
അ൪മാട്ടി : ഇത് വേറെ ഏതെങ്കിലും കടയില്‍ കിട്ടുമോ ?? എന്‍റെ ക്ലാസ്സില്‍ ഉള്ള ഒരു മുജീബ്‌ ഉണ്ട് അവന്‍ പറഞ്ഞതാ....
കടക്കാരന്‍ : അത് കേട്ട് കടക്കാരന്‍ ഒന്ന് ചിരിച്ചു ...

ഇതൊക്കെ കഴിഞ്ഞു അ൪മാട്ടി ക്ലാസ്സില്‍ വന്നു എന്നോട് .. "അങ്ങിനെത്തെ ഒരു സാധനം ഇല്ലാന്ന് കടക്കാരന്‍ പറഞ്ഞു "... ഞാന്‍ അത് കേട്ട് അങ്ങ് ചിരിച്ചു പോയി ... അപ്പോഴാ അവനു കാര്യം പിടി കിട്ടുന്നത് .. അങ്ങിനെതെ ഒരു സാധനം ഇല്ല എന്നും തല്കാലം തല ഊരാന്‍ വേണ്ടി വെറുതെ പറഞ്ഞതാണ്‌ എന്ന്....
അ൪മാട്ടി ഇപ്പോള്‍ കൊടുവള്ളിയില്‍ ബിസിനസ്‌ ചെയ്തു വരുന്നു .. എപ്പോള്‍ കണ്ടാലും ദുള്‍ഫൂട്രി യുടെ കാര്യം പറയും ....

അന്ന് അവന്‍ റേഡിയോ നന്നാക്കാന്‍ തന്നു .... വല്ല TV യോ മറ്റോ ആയിരുന്നെങ്കിലോ???

Sunday, 5 July 2009

സ്നേഹം

വിടര്‍ന്നു നില്‍കുന്ന പനിനീര്‍പൂവില്‍ നിന്നും ഇളം തെന്നലില്‍ നുകരുന്ന സുകന്ധമാം സ്നേഹത്തിന്റെ അഭിരുചികള്‍, കോരിച്ചൊരിയുന്ന മഴയത്ത്‌ അടര്‍ന്നു വീഴുമെന്നു ഭയന്നു അടര്‍ത്തിയെടുക്കാന്‍ ശ്രമിച്ചാല്‍ വിഷാദ മാം മുള്ളുകള്‍ ഹൃദയത്തിന്‍റെ കൈകളില്‍ തറക്കും എന്നത് സത്യം ...

ടോര്‍ച്ചു ഇങ്ങിനെയും റിപ്പയര്‍ ചെയ്യാം ....

ഞാന്‍ സ്കൂളില്‍ പഠിക്കുന്ന പ്രായം. അന്ന് എന്‍റെ ഒരു ഇക്കാക്ക ഗള്‍ഫില്‍ ആയിരുന്നു... ഇടയ്ക്ക് എന്തെങ്കിലും നാട്ടിലേക്ക്‌ കൊടുത്തയക്കും. അങ്ങിനെ ഒരു ദിവസം ഒരു ടോര്‍ച്ചു കൊടുത്തയച്ചു . എനിക്കല്ല, എന്‍റെ ബാപ്പക്ക്‌ ആണ് ... ബാപ്പ അത് കിട്ടി സന്തോഷിച്ചു ... അന്നൊക്കെ ഗള്‍ഫില്‍ നിന്ന് എന്തെങ്കിലും കൊടുത്തയക്കുക എന്ന് വെച്ചാല്‍ അത് ഒരു മഹാ സംഭവമാക്കി കാണും ... ഇന്ന് എന്ത് ഗള്‍ഫ്‌ ???... ബാപ്പ പള്ളിയില്‍ പോവുമ്പോയോ, അല്ലെങ്കില്‍ എങ്ങോട്ടെങ്കിലും പോവുംബോഴോ മാത്രം ഉപയോഗിക്കും , ഞങ്ങള്‍ ഒന്നും അത് ഉപയോഗിക്കാറില്ല ...അങ്ങിനെ ആ ടോര്‍ച്ചു കുറെ കാലം ഉപയോഗിച്ചു ... ഇടയ്ക്ക് അതിന്റെ ബള്‍ബ്‌ ഫ്യൂസ് ആവും , അത് മാറ്റും..

ഒരു ദിവസം അതിന്റെ ബള്‍ബ്‌ ഫ്യൂസ് ആയി , ബാപ്പ എന്നോട് ഒരു ബള്‍ബ്‌ വാങ്ങി കൊണ്ട് വരാന്‍ പറഞ്ഞു .. ഞാന്‍ ഒരു ബള്‍ബ്‌ വാങ്ങി വന്നു . ബാപ്പ ടോര്‍ച്ചില്‍ ബള്‍ബ്‌ മാറ്റി . പക്ഷെ ടോര്‍ച്ചു കത്തുന്നില്ല ... ബാപ്പ എന്നെ വഴക്ക്‌ പറഞ്ഞു ... ഞാന്‍ വാങ്ങിയ ബള്‍ബ്‌ നല്ലതല്ല എന്നായിരുന്നു ബാപ്പയുടെ വാദം. ഞാന്‍ അത് വാങ്ങി വേറെ ടോര്‍ച്ചില്‍ ഇട്ടു കത്തിച്ചു കാണിച്ചു കൊടുത്തു ... അപ്പോള്‍ ബാപ്പക്ക്‌ ബോധ്യമായി . പിന്നെ ടോര്‍ച്ചില്‍ കേടു വരാന്‍ സാധ്യധ ബാറ്ററി മാത്രമേ ഉള്ളൂ ... ബാറ്ററി വാങ്ങി വരാന്‍ ബാപ്പ പറഞ്ഞു ... ഞാന്‍ വാങ്ങി വന്നു , പഴയ ബാറ്ററി എടുത്തു മാറ്റി പുതിയ ബാറ്ററി ബാപ്പ ടോര്‍ച്ചില്‍ ഇട്ടു . ഞാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്‌ ... ബാപ്പ ടോര്‍ച്ചിന്റെ സ്വിച്ച് ഓണ്‍ ചെയ്തു .. ഒന്നും ഇല്ല.. അത് കത്തുന്നില്ല .... പിന്നെ ബാപ്പ ടോര്‍ച്ചു മുഴുവനും അയിച്ചു റിപയര്‍ ചെയ്തു ... എന്നിട്ട് ബാറ്ററി ഒക്കെ ഇട്ടു ഒന്ന് കൂടെ സ്വിച്ച് ഓണ്‍ ചെയ്തു .... എന്നിടിണ്ടോ ടോര്‍ച്ചു കത്തുന്നു .... ??? .. ബാപ്പക്ക്‌ ദേഷ്യം വന്നിട്ട് വയ്യ... പിന്നെ ബാറ്ററി തല തിരിച്ചു ഇടുന്നു ബള്‍ബ്‌ മാറ്റി ഇടുന്നു എന്തൊക്കെയോ ചെയ്യുന്നു .... ബാപ്പക്ക്‌ ദേഷ്യം വന്നാല്‍ ഞാന്‍ അധികം ഒന്നും ബാപ്പയോട് സംസാരിക്കാറില്ല ... ഒന്നും ഉണ്ടായിട്ടല്ല .. ഒന്നും ഇല്ലാതിരിക്കാന്‍ വേണ്ടിയാണു .... ബാപ്പ പഠിച്ച പണി പതിനെട്ടും എടുത്തു .. ടോര്‍ച്ചു കത്തുന്നില്ല .. അവസാനം ബാപ്പ ടോര്‍ച്ചുമായി പുറത്തേക്ക്‌ പോവുന്നത് കണ്ടു ... ഞാന്‍ നോക്കുമ്പോള്‍വീടിന്‍റെ പുറക്‌ വശത്തുള്ള തൊടിയിലേക്ക്‌ ടോര്‍ച്ചു ഒരു ഏറു കൊടുത്തു ... എന്നിട്ട് ബാപ്പ പറഞ്ഞു " ഈ മാതിരി ടോര്‍ച്ചു നമുക്ക്‌ വേണ്ട " ...

ബാപ്പ അകത്തു പോയ തക്കം നോക്കി ഞാന്‍ മെല്ലെ പോയി ടോര്‍ച്ചെടുത്തു.... ടോര്‍ച്ചിനു ഒന്നും പറ്റിയിട്ടില്ല .. ഞാന്‍ ഒന്ന് മണ്ണൊക്കെ തുടച്ചു സ്വിച്ച് ഒന്ന് ഓണ്‍ ചെയ്തു നോക്കി ... ഹഹഹഹഹഹ ഹഹഹ ഹഹഹ .... എനിക്കാണെങ്കില്‍ ചിരി വന്നിട്ട് വയ്യ ... ഉമ്മ എന്നെ നോക്കി ചോദിക്കുന്നു " നിനക്ക് എന്ത് പറ്റി ? നീ ഒറ്റകിരുന്നു ചിരിക്കുന്നു" .....ഒന്നുല്യ മ്മ .. ബാപ്പ ടോര്‍ച്ചു കത്താത്തത് കൊണ്ട് തൊടിയിലെക്കെരിഞ്ഞു ... ഞാന്‍ അത് എടുത്തു ഓണ്‍ ചെയ്തു നോക്കിയതായിരുന്നു ... ടോര്‍ച്ചു കത്തി .....ഹഹഹഹഹഹ ഹഹഹ ഹഹഹ ....

അന്ന് ഞാന്‍ ഒരു കാര്യം മനസ്സിലാക്കി ... ചില സാധനങ്ങള്‍ റിപ്പയര്‍ ചെയ്തത് കൊണ്ട് മാത്രം പോരാ .... ചില കുരുട്ട് വിദ്യ ഒക്കെ പരീക്ഷിക്കണം എന്ന് ..... ഇതൊരു വല്ലാത്ത കുരുട്ട് വിദ്യ തന്നെ ആയിപ്പോയി അല്ലെ ....