Saturday, 20 June 2009

'ഷൂ ഒന്ന് പോളിഷ് ചെയ്താലോ?'

പ്ലസ്‌ ടു പഠിക്കുന്ന കാലം ... പൊട്ടിത്തെറിച്ച് നടക്കുന്ന പ്രായം ... കോഴിക്കോട് MMHS ല്‍ ആയിരുന്നു പ്ലസ്‌ ടു വിനു പഠിച്ചത്‌ ...രാവിലെ വീട്ടില്‍ നിന്ന് 7.30 നു ഇറങ്ങും ... ബസ്സ് 8.20 നു പാളയം ബസ്‌ സ്റ്റാന്‍ഡില്‍ എത്തും.. അവിടെ ബസ്‌ ഇറങ്ങിയാല്‍ സ്കൂളിലേക്ക്‌ 20 മിനുറ്റ്‌ നടക്കണം ... അതും ഒരു ത്രില്ലാണ്‌ ... രാവിലെ തന്നെ പെണ്‍കുട്ടികളുടെ വായ് നോക്കി നടക്കും ... എന്തൊരു രസമാണ് ... പോവുന്ന വഴി ഒരുപാട്‌ സ്കൂളുകളുടെ മുന്നിലൂടെ ആണ് പോവുക.... റോഡ്‌ മുഴുവന്‍ തിങ്ങി നിറഞ്ഞു സ്കൂള്‍ കുട്ടികള്‍ ഉണ്ടാവും. പോവുന്ന വഴിക്ക്‌ റയില്‍ മുറിച്ചുകടന്നു വേണം പോവാന്‍ ...
റയില്‍വെ സ്റ്റേഷന്‍ അടുത്താണ് ...

ഒരു ദിവസം പതിവുപോലെ ബസ്‌ ഇറങ്ങി നടന്നു ... അന്ന് സ്കൂളില്‍ എന്തോ ഒരു പരിപാടി ഉണ്ട്. റോഡില്‍ ആണെങ്കില്‍ നല്ല തിരക്കും .. ഇടയ്ക്ക്, റയില്‍ ക്രോസ് ചെയ്തു പോവാതെ ബ്രിഡ്ജിനു മുകളിലൂടെ പോവും, കാരണം ആരെയെങ്കിലും ബൈക്കില്‍ കയരിപിടിച്ചു പോവാനാണ് ... എന്തൊക്കെ ആയാലും അന്ന് ഞാന്‍ റയില്‍ മുറിച്ചു കടന്നു പോവമെന്നു കരുതി ... രയിലിനടുത്തെത്തി .. അപ്പോഴാണ് ഒരു ചെരുപ്പുകുത്തിക്കാരന്‍ അവിടെ ഇരിക്കുന്നത് കണ്ടത്‌ .. മനസ്സില്‍ തോന്നി 'ഷൂ ഒന്ന് പോളിഷ് ചെയ്താലോ?' . അവിടെ ഇരുന്നു അയാളുടെ അടുത്ത് ഷൂ കൊടുത്തു ... പക്ഷെ അയാളുടെ മുഖത്തേക്ക്‌ ഞാന്‍ നോക്കിയില്ലയിട്ടില്ലായിരുന്നു. ആദ്യം ഒരു തുണി കൊണ്ട് ഷൂ മൊത്തം തുടച്ചു ... അതിനു തന്നെ 5 മിനുറ്റ്‌ എടുത്തു. പിന്നെ പോളിഷ് എടുക്കുന്നു ബ്രെഷ്‌ എടുക്കുന്നു .. എല്ലാം വളരെ സാവധാനത്തിലാണ് എടുക്കുന്നത്.. ഞാന്‍ വിചാരിച്ചു "പരിചയം ഇല്ലാത്ത ആളാണോ?, സാദ്യധ ഇല്ല , കാരണം , അയാളുടെ അടുത്ത് വേറെയും ഒരുപാട്‌ ഷൂ ഉണ്ട് " ... എന്നിരുന്നാലും ഞാന്‍ കാത്തിരിന്നു ...

ഇടയ്ക്ക് ഞാന്‍ പറഞ്ഞു " പെട്ടെന്ന് ആവട്ടെ ". അയാള്‍ എന്നെ ഒന്ന് തുറിച്ചു നോക്കി , പടച്ചോനെ എന്തോ പന്തികേട്‌ ഉണ്ടല്ലോ .... എന്നിട്ടും ഒരു ഷൂ പോളിഷ് ചെയ്തു കഴിഞ്ഞിട്ടില്ല ... എനിക്കാണെങ്കില്‍ നേരം വൈകുകയും ചെയ്യുന്നു ... ഞാന്‍ പിന്നെയും പറഞ്ഞു "സ്കൂളില്‍ പോവണം നേരം വൈകുന്നു, പെട്ടെന്ന് തരൂ "... പടച്ചോനെ അയാള്‍ എന്നെ തുറിച്ചു നോക്കുന്നു ... പിന്നെ ബാഗില്‍ നിന്ന് എന്തോ ഒന്ന് എടുക്കുന്നു ... നോക്കുമ്പോള്‍ ഒരു ചെറിയ ഉളി ആണ് .. ഞാന്‍ വിചാരിച്ചു വല്ല ഷൂ തുന്നിയ നൂല്‍ പോട്ടികാനയിരിക്കും എന്ന് ... പക്ഷെ അയാള്‍ എന്റെ നേര്‍ക്ക് ചൂണ്ടി എന്തോ ആംഗ്യം കാണിച്ചു ... ഞാന്‍ അപ്പോഴാ അയാളെ ശ്രദ്ധിചത്. അയാള്‍ ബ്രൌണ്‍ ശുഗരോ കഞ്ചാവോ ഉപയോഗിച്ചിരിക്കുകയാണ് എന്ന് ... അയാള്‍ ആണെങ്കില്‍ ഒന്നും മിണ്ടുന്നും ഇല്ല ... ഇടയ്ക്ക് അയാള്‍ ആടാന്‍ തുടങ്ങി... ഒരു പന്തികേട്‌ തോന്നിയപ്പോള്‍ ഞാന്‍ 5 രൂപ നീട്ടി " ഷൂ താ ഞാന്‍ പോട്ടെ " എന്ന് പറഞ്ഞു .... അത് കേട്ട പാട് അയാള്‍ അവിടുന്ന് എഴുനേറ്റു ... ഞാന്‍ നോക്കുമ്പോള്‍ ഒരു സൈഡില്‍ നിന്ന് ട്രയിന്‍ കൂവുന്ന ശബ്ദം കേള്‍കുന്നു ... കുറച്ചു ദൂരെ നിന്ന് ട്രയിന്‍ വരുനുണ്ട്... അയാള്‍ കയ്യിലുള്ള ഉളി എന്റെ നേരെ നീട്ടി .. എന്നെ കുത്താന്‍ വരുകയാണ് ... ഞാന്‍ മെല്ലെ എന്റെ ഷൂ എടുക്കാന്‍ വേണ്ടി നോക്കി .. അപ്പോയെക്കും അയാള്‍ എന്നെ കുത്താന്‍ വേണ്ടി എന്റെ അടുത്തേക്ക്‌ കൈ വീശി ... ട്രയിന്‍ അടുത്തെത്തി ...സ്റ്റേഷനില്‍ നിന്ന് ആണ് ട്രയിന്‍ വരുന്നത് ...കുറച്ചു സ്പീട് ഉണ്ട് .... പക്ഷെ ഞാന്‍ അത് ശ്രദ്ധിക്കുന്നില്ല ...ഞാന്‍ തിരിഞ്ഞു ഒരു ഓട്ടം ... എന്‍ജിന്‍ ഡ്രൈവര്‍ പെട്ടെന്ന് ഹോണ്‍ മുഴക്കുന്നു ... നോക്കി നിന്നവരെല്ലാം തലയില്‍ കൈ വെച്ച് കൂകി വിളിക്കുന്നു ....എങ്ങിനെയോ റെയില്‍ ക്രോസ് ചെയ്തു ... ദൈവ ഭാഗ്യം കൊണ്ട് ഞാന്‍ പാളത്തിനു അപ്പുറം കടന്നു .. ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ ഞാന്‍ ....... ട്രയിന് അടിയില്‍ പെട്ടുരുന്നെനെ ..... കാലില്‍ ഷൂ ഇല്ല ... ഞാന്‍ ആരെയും മൈന്‍ഡ് ചെയ്യാതെ ഓടി .... ആ ഓട്ടം നിര്‍ത്തിയത്‌ സ്കൂളിന്റെ പടിക്കലാണ് .... എന്നിട്ടും പേടി മാറിയില്ല ... അകെ വിറക്കുന്നു ... ഉടനെ തന്നെ തൊട്ടടുത്തുള്ള കൂട്ടുകാരന്റെ വീട്ടില്‍ പോയി ഒരു ചെരിപ്പിട്ടു ... അന്ന് ക്ലാസ്സില്‍ കയറാന്‍ നേരം വൈകുകയുംചെയ്തു ...

ഒരുപക്ഷെ ഞാന്‍ അപ്പോള്‍ റയില്‍ ക്രോസ് ചെയ്തില്ലയിരുന്നെന്കില്‍ അയാള്‍ എന്നെ ഉളി കൊണ്ട് കുതിയേനെ .... ഒരു നിമിഷം റയില്‍ ക്രോസ് ചെയ്യാന്‍ വൈകിയിരുന്നെന്കിലോ ??

പിന്നെ ഒരിക്കലും ഞാന്‍ എന്റെ ഷൂ പോളിഷ് ചെയ്യാന്‍ ചെരുപ്പ്‌ കുത്തിയുടെ അടുത്ത് പോയിട്ടില്ല..
ഇത് എഴുതുമ്പോള്‍ ഇപ്പോഴും എന്റെ നെഞ്ച് പിടക്കുന്നു ...

Tuesday, 16 June 2009

എന്‍റെ ബാഗ്‌ എവിടെ ??...

ഞങ്ങള്‍ വര്‍ക്ക്‌ ചെയ്തിരുന്ന ഓഫീസില്‍ മിക്കവാറും ദിവസം നല്ല തിരക്കായിരുന്നു ... ഒന്ന് മൂത്രമൊഴിക്കാന്‍ പോവാന്‍ പോലും സമയമില്ലാത്ത തിരക്കായിരിക്കും , പൊതുവേ കസ്ടമര്‍ വന്നു കാത്തു നില്‍പ്പാണ് .... ചിലപ്പോള്‍ വെറുപ്പിക്കല്‍ കസ്ടമര്‍ ... ചിലപ്പോള്‍ നല്ല കസ്ടമെര്സ് .... എന്തായാലും ഞങ്ങള്‍ സഹിക്കണം ... ഞങ്ങളുടെ കൂടെ ജോലി ചെയ്യാന്‍ പെണ്‍കുട്ടികളും ഉണ്ട് ... 3 പെണ്‍കുട്ടികളും 7 ആണ്‍കുട്ടികളും ആണ് designers .... എല്ലാവരും കുസിര്തിക്ക് നല്ല മിടുക്കാണ്...

അങ്ങിനെ ഇരിക്കെ ഒരു ദിവസം .... ഓഫീസില്‍ നല്ല തിരക്കുണ്ട്... ഉച്ച കഴിഞ്ഞു എന്നിട്ടും തിരക്ക്‌ മാറിയിട്ടില്ല , കുറേ കസ്ടമര്‍ എല്ലാവരുടെ യും പിന്നില്‍ വന്നു കാത്തു നില്പുണ്ട് ... ഓരോരുത്തരായി തിരക്ക്‌ കൂട്ടുന്നു .. എന്ത് ചെയ്യാന്‍ ... തീരുന്നതനുസരിച്ചു വര്‍ക്ക്‌ ചെയ്യാണ്‌... അതിനിടക്ക്‌ എന്തെങ്കിലും ഫോട്ടോ, file ഒക്കെ വേണമെങ്കില്‍ .. അടുതുള്ളവരോട് ചോദിക്കാരാന് പതിവ് ... സമയം 5 കഴിഞ്ഞു .. പെണ്‍കുട്ടികള്‍ക്ക്‌ വീട്ടില്‍ പോവാനായി .. പക്ഷെ ആരും സീറ്റില്‍ നിന്ന് എഴുനെറ്റിട്ടില്ല... അതിനിടക്ക്‌ രാജിതയെ വീട്ടില്‍ നിന്ന് വിളിച്ചു, അവള്‍ക്ക്‌ പെട്ടെന്ന് പോവണം .. അവളുടെ സ്വഭാവം ഞാന്‍ മുന്‍പേ പറഞ്ഞതാണല്ലോ .. അവള്‍ക്ക്‌ അവളുടെ കാര്യത്തില്‍ യാതൊരു ബോധവും ഉണ്ടാവാറില്ല... അവളുടെ കസ്ടമാരെ വേറെ ആരെയോ ഏല്പിച്ചു ... അവള്‍ വീട്ടില്‍ പോവാന്‍ ഒരുങ്ങുകയാണ്... തസ്നി ആണെങ്കില്‍ ഒടുക്കത്തെ തിരക്കാണ് ... തസ്നിക്കറിയില്ല രജിത പോവാന്‍ ഒരുങ്ങുന്നത് അറിയില്ല ...
രജിത : തസ്നീ ബാഗ്‌ എവിടെ ??
തസ്നി : system4 ന്‍റെ F Drive ല്‍ Wallpapper ല്‍ ഉണ്ട്

രജിത : അതല്ല മോളേ.. ബാഗ്‌
തസ്നി : അത് തന്നെയാ പറഞ്ഞത് , അവിടെ തന്നെ ഉണ്ട് മോളേ .. folder refresh അടിച്ചു നോക്ക്‌ ..
രജിത : അതല്ല മോളേ.. എന്‍റെ ബാഗ്‌ ...
തസ്നി :
ഹ ഹ ഹ ഹ ഹ ഹ .........
പിന്നെ ഒന്നും പറയാത്ത നല്ലത് , അവിടെ ഉണ്ടായിരുന്നു എല്ലാവരും അത് കേട്ട് നില്‍ക്കയായിരുന്നു ..

രാജിതയുടെ ബാഗ്‌ തസ്നിയുടെ കമ്പ്യൂടറിന്റെ അടുത്തുണ്ടായിരുന്നു ... ആ പൊട്ടത്തി ആണെങ്കില്‍ അത് നോക്കിയതും ഇല്ല ... തസ്നി വിചാരിച്ചു കസ്ടമരുടെ വര്‍ക്ക്‌ ചെയ്യാന്‍ വേണ്ടി ബാഗിന്റെ ഫോട്ടോ ചോദിച്ചതാണെന്ന് ...

ബാഗ്‌ ആയതു നന്നായി .... വേറെ എന്തെങ്കിലും ആയിരുന്നെങ്കിലോ ???

Tuesday, 9 June 2009

പെണ്‍കുട്ടികളും മുല്ലപ്പൂവും ....

ജീവിതത്തില്‍ പ്രണയിക്കാത്തവര്‍ ആരെങ്കിലും ഉണ്ടാവുമോ ? ... ആരും ഉണ്ടാവില്ല അല്ലെങ്കില്‍ പ്രണയിനി അറിഞ്ഞില്ലെങ്കിലും ഒരിക്കല്‍ തന്നെ എങ്ങിലും ആരെങ്കിലും പ്രണയിച്ചു കാണും... പക്ഷെ കല്യാണം കഴിക്കുന്നവര്‍ ചുരുക്കം ... എന്തൊക്കെ ആയാലും എന്‍റെ ഒരു ഫ്രെണ്ട് , അതായത്‌ ഞങ്ങളുടെ ഗ്യാങ്ങില്‍ ഉള്ള ഒരു കൂട്ടുകാരനും പ്രണയം ഉണ്ടായിരുന്നു.... അരനെന്നരിയോ ... വേറെ ആരും അല്ല രവി , ആരോടാനെന്നരിയോ ? .... നിഷ്കളങ്കമായ മനസ്സിന്റെ താഴ്വാരത്തില്‍ , വിടരുന്ന ഓരോ പുഷപങ്ങളില്‍ കടഞ്ഞെടുത്ത സ്നേഹ വല്സല്യതിനുടമ്മയായ ഒരു പെണ്‍കുട്ടി ... ചെറുപ്പത്തിലെ അവര്‍ പ്രണയത്തില്‍ ആണ് ... ദിവസവും അവന്‍ അവളെ കാണും ... വീട് എവിടെ അനെന്നരിയോ .... അധികം ദൂരം ഒന്നും ഇല്ല , തൊട്ടടുത്ത വീടാണ് .. വിളിച്ചാല്‍ കേള്‍ക്കാം ... അത്ര ദൂരം ....

അങ്ങിനെ ഇരിക്കെ ഒരു ദിവസം അവന്റെ കല്യാണം ഫിക്സ് ചെയ്തു .... കല്യാണം നടക്കുന്നത് അമ്പലത്തില്‍ നിന്നാണ് .. അവനു നാട്ടില്‍ കുറെ ഫ്രെണ്ട്സ്‌ ഉണ്ട്.. പിന്നെ ഞങ്ങള്‍ എല്ലാവരും ... പ്രതെയ്കിച്ചു സ്വാമി ,സ്വാമിയാണ് ഞങ്ങളുടെ കൂടെ എല്ലാം ഏറ്റെടുത്ത് മുന്നില്‍ നിന്നത് .. എല്ലാവരും ചേര്‍ന്ന് കല്യാണം ആഘോഷമാക്കി തീര്‍ക്കാം എന്ന് വിചാരിച്ചു ...
അവന്‍റെ നാട് ഒരു നാടന്‍ പ്രദേശമാണ് ... അവന്‍റെ വീടിനടുത്ത്‌ കുളം , തോട് എല്ലാം ഉണ്ട് .. നല്ല പ്രക്രതി രമണീയമായ പ്രദേശമാണ് ...

ഒരു നവംബര്‍ 26 നു ആണ് കല്യാണം ... കല്യാണ തലേന്നു അവിടെ ഒരു വിധം എല്ലാവരും വെള്ളത്തിലായിരുന്നു ... മഴ പെയ്തിട്ടല്ല .. കുപ്പികള്‍ ഒഴുകിയിടുണ്ടായിരുന്നു ... എന്ത് പറഞ്ഞാലും എല്ലാവരും കല്യാണം ആസ്വദിക്കുന്ന തിരക്കിലായിരുന്നു ... ഞങ്ങളുടെ കൂടെ ഉള്ള ഒരു ഷാഫി , അവന്‍ അന്ന് ഉച്ച ആവുമ്പോഴേക്കും കല്യാണ വീട്ടില്‍ എത്തി ... രവിയോട് ഒരു മുണ്ട് വാങ്ങി ഉടുത്ത്‌ഉ.. കുറച്ചു സമയം പെണ്‍കുട്ടികളെ ചുറ്റിപറ്റി നടന്നു, പിന്നെ അവന്‍ മെല്ലെ വെള്ളമടി കേന്ദ്രത്തിലേക്ക് നീങ്ങി ... വെള്ളമടി തുടങ്ങി .. കുറച്ചു കഴിഞ്ഞപ്പോയെക്കും അവന്‍ ആടി നടക്കാന്‍ തുടങ്ങി .. അവന്‍ ആണെങ്കില്‍ എല്ലാവരുടെയും ഇടയ്ക്ക് കറങ്ങി നടക്കുകയും ചെയ്യുന്നു ... കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ നടക്കുന്നതിണ്ടാക്ക് വീഴാന്‍ തുടങ്ങി .. എന്ത് ചെയ്യും പാവം, അപ്പോഴേക്കും അവന്‍ ഉടുത്ത മുണ്ട് അകെ മുഷിഞ്ഞിരുന്നു .. പാവം രവി അടുത്ത മുണ്ടും കൊടുത്തു ... പിന്നെയും പോയി വെള്ളമടിക്കാന്‍ .. പിന്നെ നാലുകാലില്‍ നടക്കാന്‍ തുടങ്ങി .... ഇടക്കൊക്കെ വാള് വെക്കാനും തുടങ്ങി ...
ഇടയ്ക്ക് മുണ്ട് മാറ്റും അവന്‍ .. ഒടുവില്‍ ഞങ്ങള്‍ അവനെ എടുത്തു കുളത്തില്‍ ഇട്ടു ... അപ്പോഴാണ് അവനു ചെറുതായി ഒരു ബോധം വന്നത് ... അത് കഴിഞ്ഞു നനഞ്ഞ മുണ്ടുമായി രവിയുടെ അടുത്തെത്തി .. രാവില്‍ നാലാമത്തെ മുണ്ട് കൊടുത്തിട്ട് പറഞ്ഞു " എടാ ശാഫീ ഇവിടെ മുണ്ട് സ്റ്റോക്ക്‌ തീര്‍ന്നു , ഇത് അവസാനത്തേതാണ് " . അപ്പോഴേക്കും രാത്രി ആയി . രാത്രിയില്‍ പിന്നെയും കുറെ ആളുകള്‍ വന്നു , കൂട്ടത്തില്‍ ഞങ്ങളുടെ കൂടെ ഉള്ള മുകേഷും ; ഞങ്ങള്‍ നാലു അഞ്ചു പേര് അല്ലാത്ത ബാക്കി എല്ലാവരും വെള്ളത്തിലാണ് ... ഞങ്ങള്‍ ഇതെല്ലം കണ്ടു ആസ്വദിക്കുകയായിരുന്നു ..ഫയാസ് എന്ന ഒരുവന്‍ ഉണ്ട് അവന്‍ ഫുള്‍ വെള്ളത്തിലാണ് .... അവന്റെ ഉഗ്രന്‍ ഡാന്‍സുകള്‍ എല്ലാം ഉണ്ടായിരുന്നു . ഡാന്‍സിനെ പ്രോത്സാഹിപ്പിക്കുന്നത് സ്വാമി ആണ്... ഒടുവില്‍ ആടലും പാടലും ഒക്ക കഴിഞ്ഞു ഞങ്ങള്‍ കിടന്നു .. കിടക്കുന്നത് വീടിന്‍റെ ടെറസ്സിന്റെ മുകളില്‍ ആണ് ...ഒരു തുണി വിരിച്ചു അതില്‍ ആണ് എല്ലാവരും കിടക്കുന്നത്. മുകേഷിന് ആണെങ്കില്‍ കിടന്നിടു ഉറക്കം വരുന്നില്ല , അവനു കിടക്കാന്‍ മെത്ത വേണം , തലയണ വേണം എന്റമ്മോ .!!!!... അങ്ങിനെ നേരം വെളുത്തു .........

കല്യാണ ദിവസം .. രാവിലെ 10 മണിക്കാണ് അവനു വീട്ടില്‍ നിന്ന് ഇറങ്ങേണ്ടത്‌ .... മുഹൂര്‍ത്തം 10 .30 നും 11 .30 നും ഇടയില്‍ ... വീട്ടില്‍ ആളുകള്‍ എത്തി തുടങ്ങി ... സമയം 9.00 ... ഞങ്ങള്‍ ഒരു വിധം എല്ലാവരും റെഡി ആയി .. അവനെ ഒരുക്കികൊണ്ടിരിക്കുന്നു... അതിനിടക്ക്‌ വീഡിയോ എടുക്കുന്നവര്‍ ഉണ്ട് ... അവനെ കാണാന്‍ വരുന്നവരുടെ തിരക്ക്‌ വേറെ ... എല്ലാം കൊണ്ടും അവന്‍ അകെ പൊരുതി മുട്ടുന്നുണ്ട് .... സമയം 9.30 ... അവന്‍റെ അനുഗ്രഹം വാങ്ങല്‍ ചടങ്ങ് തുടങ്ങി ... ഓരോരുത്തരില്‍ നിന്ന് അവന്‍ അനുഗ്രഹം വാങ്ങി കൊണ്ടിരിക്കുന്നു ... ഞങള്‍ കുറച്ചുപേര്‍ അവന്‍റെ അടുത്തുണ്ട് .. കുറച്ചു ആളുകള്‍ അവനു പോവാനുള്ള വാഹനം വന്നിടുണ്ടോ എന്ന് നോക്കാന്‍ പോയിടുണ്ട് ... അങ്ങിനെ 10 മണിക്ക്‌ അവന്‍ ഇറങ്ങി .. അമ്പലത്തിലേക്ക്‌ പോവാനുള്ള വാഹനങ്ങള്‍ ഒരുപാട്‌ ഉണ്ട് , അവനു പ്രത്യേകം വാഹനമാണ് , scorpio .. അത് ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്ന ഒരുവന്‍ കൊണ്ട് വരും. സ്വാമി എല്പിച്ചതാണ് അവനെ . ഞങ്ങള്‍ ഓരോ വാഹനങളായി എണ്ണി.. 20 ജീപ്പ് ഉണ്ട് ...

പക്ഷെ scorpio കാണാനില്ല ... സ്വാമി പെട്ടെന്ന് വിളിച്ചു നോക്കി ... അവര്‍ അപ്പോഴും കോഴിക്കോട് തന്നെ ആണ് .. സമയം 10 .10 ആയി ... 20 മിനുത്റ്റ്‌ കൊണ്ട് അവര്‍ കൊയിലാണ്ടി എത്തുമോ ? എത്തും .... പക്ഷെ അവന്‍റെ (ശജാബിന്റെ ) കൂടെ കുറച്ചു പെണ്‍കുട്ടികള്‍ കല്യാണത്തിന് വരുന്നുണ്ട് ... എല്ലാവരും ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്നവരാണ് ... പറഞ്ഞിട്ട് കാര്യം ഇല്ല .... ചെക്കന് പോവാനുള്ള വാഹനം ആണ് അത് ....

സ്വാമിക്ക്‌ ആണെങ്കില്‍ കലി കേറി വരുന്നു ..... ഷമീറിനെ കൊണ്ട് സ്വാമി അവരെ പിന്നെയും വിളിപ്പിച്ചു ,
ഷമീര്‍ വീണ്ടും അവരെ വിളിക്കുന്നു ....
ഷമീര്‍ : " എവിടെ എത്തി "
ഷാജാബ് : "ഇവിടുന്നു പുറപ്പെട്ടിട്ടില്ല , പോടിമോളെ (ജിഷ) കാത്തിരിക്കാന് , അവള്‍ ഇപ്പോള്‍ വരാമെന്ന് പറഞ്ഞിട്ടുണ്ട് ...."
ഷമീര്‍ : എന്‍റെ പൊന്നാര ഹബീബെ ഒന്ന് വേഗം വാ ... ഇവിടെ ഇറങ്ങേണ്ട സമയം കഴിഞ്ഞു ...
ഷാജാബ് : പോടിമോള്‍ വന്നു ഞങ്ങള്‍ വേഗം വരാം....

ഇത് കേട്ട് ഞങ്ങള്‍ കണക്ക്‌ കൂട്ടാന്‍ തുടങ്ങി .. "അവന്‍ 60 -70 സ്പീഡില്‍ വിട്ടാല്‍ ഇവിടെ എത്തുമോ ?
സാദ്യധ ഉണ്ട്...ഞങ്ങള്‍ എല്ലാവരും നല്ല വിഷമത്തിലാണ് " ആളുകള്‍ ചോദ്യം തുടങ്ങി .. "വണ്ടി എവിടെ?" ... ആര്‍കും ഉത്തരം പറയാനില്ല ... "വരുനുണ്ട് അഞ്ചു മിനുത്റ്റ്‌" ....
സഹി കെട്ട് ഷമീര്‍ പിന്നെയും വിളിക്കുന്നു : ... ഡാ_______(തെറിവാക്കുകള്‍ ) എവിടെ എത്തി ....
ഷാജാബ് : ശജാബ് മൊബൈല്‍ രജിതക്ക് കൈ മാറി ....
രജിത : നോക്കൂ നോക്കൂ ശമീരെ... ഞങ്ങള്‍ മുല്ലപ്പൂവ് വാങ്ങി വരാം ട്ടോ ... ഞങ്ങള്‍ ഇപ്പോള്‍ എത്തും

ഷമീര്‍ കുറച്ചു പച്ച തെറികള്‍ മറുപടി പറഞ്ഞു ...
പെണ്‍കുട്ടികളും മുല്ലപ്പൂവും ....
ഇതൊക്കെ കേട്ട് ഞങ്ങള്‍ അകെ താളം തെറ്റി നില്കുകയായിരുന്നു..
സംഭവം എന്തെന്ന് വെച്ചാല്‍ , പെണ്ണുങ്ങള്‍ വരുമ്പോള്‍ വഴിയില്‍ നിന്നും മുല്ലപൂവ്‌ വാങ്ങാം എന്ന് പ്ലാന്‍ ഇട്ടതാണ് ... മുല്ലപ്പൂവല്ലേ രാവിലേ വാങ്ങി വെച്ചാല്‍ വടിപ്പോവില്ലേ ...??? , പാവങ്ങള്‍ മുല്ലപൂവില്ലെന്കില്‍ കല്യാണത്തിന് പോവാന്‍ പറ്റില്ല !!!.. എന്തൊരു അദിശ്യം....

[വണ്ടിയില്‍ ഉള്ള നാലു പെണ്‍കുട്ടികളും കൊള്ളാം , ഏതു വഴിക്കും കൊണ്ട്പോകാം. അതില്‍ ഒരു ചേച്ചി , പാവം കുടുങ്ങി പോയി ജിഷ ചേച്ചി ....
ഷൈനി - എവിടെ ചെന്നാലും തത്ത പറയുന്ന പോലെ ആരോടുംസംസാരിച്ചിരിക്കും
പോടിമോള്‍ (ജിഷ) - പേരില്‍ തന്നെ സ്വഭാവം ഉണ്ട് .. എവിടെ ചെന്നാലുംപൊടിഞ്ഞു കളിക്കും, തനി അന്കുട്ടിയുടെ സ്വഭാവം ...
തസ്നി - അത് പിന്നെ പറയാത്ത നല്ലത് ... തനി ഇത്താത്ത കുട്ടിയുടെ കളികളാണ് ... എപ്പോഴും മോന്ച്ചായി നടക്കനാഗ്രഹം
രജിത - അവള്‍ ഏതെങ്കിലും ലോകത്തായിരിക്കും , ചില സമയം അവള്‍ അവളെതന്നെ മനസ്സിലാക്കന്‍ പറ്റാറില്ല... (ഉദാ : നോക്കൂ നോക്കൂ .. ശമീരെ ഞാന്‍ നാളെലീവ്‌ ആണോ?!!!)
ജിഷ ചേച്ചി : ആളു പാവം ആണ് , ഒന്നിനും നിലകാറില്ല ]


പിന്നെ സ്വാമി വിളിക്കുന്നു ....
സ്വാമി : രജിത ഇന്ന്നു നിങ്ങള്‍ കല്യാണത്തിന് വരുനുണ്ടോ? ... അതോ ഞങ്ങള്‍ വേറെ വണ്ടി വിളിച്ചു പോവണോ ?
രജിത : വേണ്ട വേണ്ട , ഞങ്ങള്‍ ഇതാ ഏതോ ഒരു പാലത്തിനു മുകളില്‍ എത്തിയിടുണ്ട്....ഒരു ഹമ്പ് ഒക്കെ ചാടിയിടുണ്ട്....

അവളുടെ കിന്നാരം സഹിക്കാന്‍ വയ്യാതെ അവന്‍ ഫോണ്‍ കട്ട് ചെയ്തു .... അവന്‍ അകെ മൂഡ്‌ ഓഫ്‌ ആണ് ....
പിന്നെ സ്വാമിയേ കാണാനില്ല .. അവന്‍ മുങ്ങി ....

അപ്പോഴേക്കും 10 .50 കഴിഞ്ഞിരുന്നു ... ജീപ്പ് കളില്‍ എല്ലാവരും കയറില്‍ ഫുള്‍ ആയിടുണ്ട് ....
ഞങ്ങള്‍ രവിയെ ഒരു ജീപ്പില്‍ കയറ്റി ... അവന്‍ ഇരിക്കാനുള്ള ഒരു സ്ഥലം മാത്രാ എങ്ങിനെയോ ഇടം കിട്ടി ...
ബാക്കിയുള്ള എല്ലാവരും ജീപ്പില്‍ തൂങ്ങി അമ്പലത്തിലേക്ക്‌ നീങ്ങി .....

വാദ്യ മേലങ്ങളോട് കൂടി കല്യാണ ചടങ്ങുകള്‍ തുടങ്ങി ... നിറയെ ആളുകള്‍ ഉണ്ട് .... ഇടയില്‍ കൂടി കുറെ സുന്ദരികള്‍ കറങ്ങി നടക്കുന്നു ... അവരെ വലയില്‍ വീഴ്ത്താന്‍ കുറെ പയ്യന്മാരും .... കല്യാണ ചടങ്ങ് കഴിഞ്ഞു ... അവന്‍ അമ്പലത്തില്‍ നിന്ന് പുരതിരങ്ങാനായി ... അപ്പോഴതാ വയലിന്റെ താഴ്വരയിലൂടെ ഒരു scorpio മിന്നിമറിഞ്ഞു വരുന്നു .... നോക്കുമ്പോള്‍ ശജാബ് ആയിരുന്നു ... അമ്പലത്തിന്റെ അടുത്ത് വന്നു നിര്‍ത്തി ... സമയം 12 ആയിരുന്നു അപ്പോള്‍ ...

രജിത : ഞങ്ങള്‍ നേരം വൈകിയോ ശമീരെ ?
തസ്നി : മുല്ല നല്ലത് കിട്ടിയില്ല ഞങ്ങള്‍ വേറെ കടയില്‍ നോക്കി, അതാ നേരം വൈകിയത്‌
പോടിമോള്‍ (jisha) : ഞാന്‍ അപ്പഴേ പറഞ്ഞതല്ലേ , വാങ്ങണ്ടാ വാങ്ങണ്ട എന്ന് , അങ്ങിനെ തന്നെ വേണം
ഷൈനി : കല്യാണം കഴിഞ്ഞോ ???

ഷമീര്‍ ദേഷ്യത്തോടെ ഒന്നും മിണ്ടിയില്ല ... ഞാന്‍ പറഞ്ഞു " ഇല്ല നിങ്ങളെ കാത്തിരിക്കാന് "

അവര്‍ 12 മണിക്ക്‌ എത്തി , മുഹൂര്‍ത്തം 10 .30 നും 11 .30 നും ഇടയില്‍ ആയിരുന്നു .... scorpio ക്ക് എങ്ങാനും കാത്തിരുന്നെങ്കില്‍ ...!!!
രവിയുടെ കല്യാണത്തിന്റെ മുഹൂര്‍ത്തം ഒന്നുകൂടെ നിശ്ചയിക്കെണ്ടിയിരുന്നെനെ ....

ഈ പെണ്‍കുട്ടികളുടെ ഒക്കെ ഒരു കാര്യമേ...

Monday, 8 June 2009

അളിയാ ഒരു പുട്ട് കൂടെ ...

രാവിലെ 7.30 , നല്ല ഉറക്കത്തിലാണ് എല്ലാവരും ,ഒരു സൈഡില്‍ നിന്നും അലാറം അടിയാന്‍ തുടങ്ങി , ഓരോരുത്തരായി ഓഫ്‌ അക്കികൊണ്ടിരിക്കുന്നു എന്നാലും ആരും എഴുനെറ്റിട്ടില്ല, പുറത്ത്‌ നിന്നും ആരെങ്കിലും വന്നു കണ്ടാല്‍ 'പുതപ്പ്‌ ഒന്ന് കൂടെ വലിച്ചു തലമൂടി കിടക്കാനുള്ള അലാറം ആണ് അടിഞ്ഞത് എന്ന് വിചാരിക്കും. കാരണം അലാറം കേട്ടാല്‍ പുതപ്പ്‌ ഒന്ന് കൂടെ വലിച്ചു തലമൂടി എല്ലാവരും കിടന്നുറങ്ങും ഇതാണ് പതിവ് .... അലാറം വെക്കാത്തവര്‍ തെറി വിളിക്കുന്നു .. അവരുടെ ഉറക്കം തെളിഞ്ഞത്‌ കൊണ്ടാണ് തെറി വിളിക്കുന്നത് ... പിന്നെ എന്തിനു അലാറം വെച്ചു എന്നാ ചോദ്യത്തിന് മറുപടിയില്ല ... എന്നിരുന്നാലും സ്ഥിരമായി അലാറം വെക്കാരുന്ദ്‌ .

ഒന്‍പത്‌ മണി ആയി ഓരോരുത്തരുടെയും ഫോണ്‍ റിംഗ് ചെയ്യുന്നുണ്ടാവും ആരും മൈന്‍ഡ് ചെയ്യില്ല , ആരെങ്കിലും തെറി വിളിക്കുമ്പോള്‍ എടുക്കും, വേറെ ആരും ആയിരിക്കില്ല ഓഫീസില്‍ നിന്ന് ആയിരിക്കും , ഏതെങ്കിലും കസ്റ്റമര്‍ വന്നു കാത്ത് നില്‍പുണ്ടാവും .. "ഇതാ ഞാന്‍ എത്തിക്കഴിഞ്ഞു ... " ഒരു ഓട്ടമാണ് ബത്ത്രൂമിലെക്ക് ... അപ്പോഴേക്കും ഒരു വിധം എല്ലാവരും എഴുനെത്റ്റ്‌ കാണും , ഞങ്ങള്‍ മൂന്നു പേരും ഒന്നിച്ചാണ് ഓഫീസില്‍ പോവാറ്. ഒരാള്‍ കുളിച്ചു കഴിയുംബോയെക്കും അടുത്ത ഫോണ്‍ വന്നു കാണും .. അതും ഓഫീസില്‍ നിന്നായിരിക്കും " ഇതാ ഞങ്ങള്‍ വഴിയിലാണ് , നാലു മിനുറ്റ് കൊണ്ട് എത്തും.. " റൂമില്‍ നിന്ന് ഓഫീസിലേക്ക്‌ അഞ്ചു മിനുറ്റ് മതി .. ഞങ്ങള്‍ രണ്ടു (ഞാന്‍ സ്വാമി ) പേരും കുളിച്ചു കഴിഞ്ഞാല്‍ മുകേഷിന് ഉണ്ടാവും ഒരു ഇസ്തിരി ഇടല്‍.. അപ്പോഴേക്കും അര മണിക്കൂര്‍ കഴിഞ്ഞു കാണും ...

പതിവ് പോലെ അന്നും കസ്റ്റമര്‍ വന്നിട്ടുണ്ട് .. മുകെഷിനാണ് കസ്റ്റമര്‍ വന്നത് .. അവനു ആണെങ്കില്‍ ഒരു ചൂടും ഇല്ല ... ഓഫീസിനടുത്ത്‌ ഒരു ഹോട്ടല്‍ ഉണ്ട് , അവിടെ എത്തിയപ്പോഴേക്കും അവനു ചായ കുടിച്ചേ പറ്റും .. ഞങ്ങള്‍ മൂന്നും ഹോട്ടലില്‍ കയറി .... മുകേഷ് : " അളിയാ ഒരു പുട്ട് ..." . അവനു കൈ കഴുകിയിട്ടും കൂടി ഇല്ല .. അവന്റെ ഇഷ്ട ആഹാരം ആണ് പുട്ട് ....ഞങ്ങള്‍ പൊറട്ടയില് അഡ്ജസ്റ്റ് ചെയ്തു ... അവനു പുട്ട് മാത്രം പോരാ .... ഒരു ചിക്കെന്‍ പൊരിച്ചതും ഓടാര്‍ ചെയ്തിട്ടുണ്ട് ...ചിക്കെന്‍ വന്നു ... പിന്നെ ഞങ്ങള്‍ എന്തിനു ഇരിക്കുകയാ .... മൂന്നു പേരും കൂടി പിടി വലി ... ഒരു മിനുറ്റ് കൊണ്ട് ഒരു ചിക്കെന്‍ കാല് തീര്നു ... അപ്പോഴേക്കും 'കസ്ടമര്‍ പോയി ' എന്ന് ഫോണ്‍ വിളിച്ചു പറഞ്ഞു .. മുകേഷിന് സമാധാനമായി .... അപ്പോയെക്കും അവന്‍ " അളിയാ ഒരു പുട്ട് കൂടെ" .... എന്ന് വിളിച്ചു പറഞ്ഞു കഴിഞ്ഞിരുന്നു........ ഞങ്ങള്‍ അവന്റെ കൂടെ ഇരുന്നു കൊടുത്തു .. അന്ന് ആണെങ്കില്‍ ഒരു കുട്ടിയിലടികം പുട്ട് അവന്‍ അകത്താക്കി കാണും ....

അവസാനം കൈ കഴുകി ... കാശ്‌ കൊടുക്കണം ... കൌണ്ടറില്‍ ചെന്നു ... മുകേഷ് "അളിയാ കാശ്‌ കൊട് " ബില്‍ ആണെങ്കില്‍ 28 ഉണ്ട് . സ്വാമി പെയ്സ് നോക്കി ... അഞ്ചു രൂപ ... സ്വാമി " മുജീബെ ഒരു ഇരുപത്‌ താ..." എന്റെ കയ്യില്‍ നുള്ളിപെരുക്കി എട്ടു രൂപയുണ്ട് , മുകേഷിന്റെ കയ്യിലുള്ള നാലു രൂപയും ... മൂന്ന് പേരും മുഖത്തോടെ മുഖം നോക്കി ഇളിഞ്ഞ ചിരി ...... ഹോട്റെലുകരോട് പറഞ്ഞു കാഷ് എടുക്കാന്‍ മറന്നു ... ബാക്കി ഞങ്ങള്‍ കൊണ്ട് വരാം എന്ന് ....

അന്നൊരു മൂന്നാം തിയ്യധി ആയിരുന്നു ... ഞങ്ങള്‍ക്ക്‌ ശമ്പളം കിട്ടുന്ന ദിവസം .....
സാഗര്‍ ഹോട്ടലില്‍ കയരാഞ്ഞത് ഭാഗ്യം .... അവിടെ ആയിരുന്നെങ്കില്‍ വല്ല പാത്രവും കഴുകേണ്ടി വന്ന്നെനെ ......

Tuesday, 2 June 2009