അങ്ങിനെ ഒരു ദിവസം എന്റെ ക്ലാസ്സിലുള്ള അബ്ദുറഹിമാന് (അ൪മാട്ടി) ഒരു കേടായ റേഡിയോ കൊണ്ട് വന്നു .. എന്റെ കയ്യില്‍ തന്നിടു പറഞ്ഞു "ഇത് ഓണ്‍ ആവുന്നില്ല , നീ ഒന്ന് നോക്കുമോ എന്താണെന്നു " . ഞാന്‍ സന്തോഷത്തോടെ അത് വാങ്ങി .. അവനു ആരോ കൊടുത്തതാണ് കുറച്ചു കാലം നന്നായി വര്‍ക്ക് ചെയ്തതായിരുന്നു . എന്തൊക്കെ ആയാലും ഞാന്‍ അന്ന് വീട്ടില്‍ കൊണ്ട് പോയി , അത് ഫുള്‍ അയിച്ചു .. നോക്കുമ്പോള്‍ അതിന്റെ ബാറ്റെരിയില്‍ നിനും വരുന്ന ഒരു വയര്‍ മുരിഞ്ഞിരികുന്നു .. ഞാന്‍ അത് സോല്‍ദര്‍ ചെയ്തു .. വേറെ ഒന്നും നോക്കിയിട്റ്റ് എനിക്ക് ഒന്നും മനസ്സിലാവുന്നില്ല .. കുറെ എന്തൊക്കെയോ IC പോലത്തെ സാദനങ്ങള് ഉണ്ട് ഉളില്‍ , പേരൊന്നും എനിക്കറിയില്ലാ
യിരുന്നു .. എന്നാലും ഞാന്‍ അത് അവിടെ തന്നെ വെച്ചു. പിറ്റേന്ന് വന്നു അ൪മാട്ടിയോടു പറഞ്ഞു "ഇപ്പോള്‍ ഓണ്‍ ആവുന്നുണ്ട് , പക്ഷെ ചാനല്‍ ഒന്നും കിട്ടുന്നില്ല , ഒരു ആഴ്ചകൊണ്ട് ശരിയാക്കിതരാം എന്ന് പറഞ്ഞു ... അവന് അത് കേട്ട് സന്തോഷിച്ചു ... എന്റെ മനസ്സില്‍ ഒരു ആഴ്ച കൊണ്ട് അതിന്റെ കംപ്ലൈന്റ്റ് കണ്ടു പിടിക്കണം എന്നുണ്ട് ... പക്ഷെ എന്ത് ചെയ്യണം എന്നറിയില്ല .. അങ്ങിനെ ഒരു ആഴ്ച കഴിഞ്ഞു .. അ൪മാട്ടി റേഡിയോ ചോദിക്കുന്നു .. ഞാന്‍ പറഞ്ഞു "നാളെ എന്തായാലും കൊണ്ട് വരാം.. എനിക്ക് അത് നോക്കാനുള്ള സമയം കിട്ടിയിട്ടില്ല ഞാന്‍ വേറെ തിരക്കിലായിരുന്നു " ... ഞാന്‍ വീട്ടില്‍ എത്തിയാല്‍ ഫുള്‍ അതിന്റെ മുകളിലാണ് പണി എന്ന് അവനു അറിയില്ല ... അവനെ അറിയിച്ചാല്‍ മോശമല്ലേ ... ഞാന്‍ അവരുടെ അടുത്തൊക്കെ ഒരു ഇലക്ട്രോണിക്സ് അറിയുന്ന ആളാണല്ലോ ... അങ്ങിനെ പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് റേഡിയോ വര്‍ക്ക് ആവുന്നില്ല .. അവസാനം എങ്ങിനെയെങ്ങിലും അതൊന്നു ഒഴിവാക്കണം .. പിറ്റേന്ന് സ്കൂളില്‍ എത്തി .. അ൪മാട്ടി റേഡിയോ ചോദിച്ചു .. ഞാന്‍ ബാഗ് തുറന്നു റേഡിയോ എടുത്തു അവന്റെ കയ്യില്‍ കൊടുത്തു അവനോടു പറഞ്ഞു .. ഇതിന്റെ "ദുള്‍ഫൂട്രി" പോയതാ അത് മാറ്റണം എന്ന് ... അവന് ചോദിച്ചു അതെന്താ സാധനം എന്ന് , ഞാന്‍ പറഞ്ഞു റേഡിയോ സ്റ്റേഷന് ബൂസ്റ്റ് ചെയ്യുന്ന സാധനമാണ് . അങ്ങിനെ പാവം അവിടെ അടുത്തുള്ള ഒരു ഇലക്ട്രോണിക്സ് കടയില്‍ ചെന്ന് അവിടെ ഉള്ള ആളോട് ചോദിച്ചു " ഈ റേഡിയോ യുടെ "ദുള്‍ഫൂട്രി" വേണം.. .. അയാള്‍ മേലോട്ട് നോക്കി ..കടക്കാരന് : ദുള്‍ഫൂട്ര്യോ.... അതെന്താ സാധനം?
അ൪മാട്ടി : ഈ റേഡിയോ സ്റ്റേഷന് ബൂസ്റ്റ് ചെയ്യുന്ന സാധനമില്ലേ .. അത് ....
കടക്കാരന് തന്നെ ഒരു സംശയം , കടക്കാരന് വേറെ ഒരാളോടു ഫോണില്‍ വിളിച്ചു ചോദിക്കുന്നു... അയാള്കും ഒരു പിടിയും കിട്ടുന്നില്ല
കടക്കാരന് : മോനെ ഇത് ഇവിടെ കിട്ടില്ല .. ഇങ്ങിനെ ഒരു സാധനം സാധാരണ റേഡിയോ യില്‍ ഉണ്ടാവാറില്ല.... നിന്നോട് ഇത് ആരു പറഞ്ഞതാ ??
അ൪മാട്ടി : ഇത് വേറെ ഏതെങ്കിലും കടയില്‍ കിട്ടുമോ ?? എന്റെ ക്ലാസ്സില്‍ ഉള്ള ഒരു മുജീബ് ഉണ്ട് അവന് പറഞ്ഞതാ....
കടക്കാരന് : അത് കേട്ട് കടക്കാരന് ഒന്ന് ചിരിച്ചു ...
ഇതൊക്കെ കഴിഞ്ഞു അ൪മാട്ടി ക്ലാസ്സില്‍ വന്നു എന്നോട് .. "അങ്ങിനെത്തെ ഒരു സാധനം ഇല്ലാന്ന് കടക്കാരന് പറഞ്ഞു "... ഞാന്‍ അത് കേട്ട് അങ്ങ് ചിരിച്ചു പോയി ... അപ്പോഴാ അവനു കാര്യം പിടി കിട്ടുന്നത് .. അങ്ങിനെതെ ഒരു സാധനം ഇല്ല എന്നും തല്കാലം തല ഊരാന്‍ വേണ്ടി വെറുതെ പറഞ്ഞതാണ് എന്ന്....
അ൪മാട്ടി ഇപ്പോള്‍ കൊടുവള്ളിയില്‍ ബിസിനസ് ചെയ്തു വരുന്നു .. എപ്പോള്‍ കണ്ടാലും ദുള്‍ഫൂട്രി യുടെ കാര്യം പറയും ....
അന്ന് അവന് റേഡിയോ നന്നാക്കാന്‍ തന്നു .... വല്ല TV യോ മറ്റോ ആയിരുന്നെങ്കിലോ???

1 comment:
aaaaaa pavam armati ayathu kondu nigal kazhichilalayi .....
TV annegil nigal onnu padichenne...
ha hha hahha
Post a Comment