Saturday, 20 June 2009

'ഷൂ ഒന്ന് പോളിഷ് ചെയ്താലോ?'

പ്ലസ്‌ ടു പഠിക്കുന്ന കാലം ... പൊട്ടിത്തെറിച്ച് നടക്കുന്ന പ്രായം ... കോഴിക്കോട് MMHS ല്‍ ആയിരുന്നു പ്ലസ്‌ ടു വിനു പഠിച്ചത്‌ ...രാവിലെ വീട്ടില്‍ നിന്ന് 7.30 നു ഇറങ്ങും ... ബസ്സ് 8.20 നു പാളയം ബസ്‌ സ്റ്റാന്‍ഡില്‍ എത്തും.. അവിടെ ബസ്‌ ഇറങ്ങിയാല്‍ സ്കൂളിലേക്ക്‌ 20 മിനുറ്റ്‌ നടക്കണം ... അതും ഒരു ത്രില്ലാണ്‌ ... രാവിലെ തന്നെ പെണ്‍കുട്ടികളുടെ വായ് നോക്കി നടക്കും ... എന്തൊരു രസമാണ് ... പോവുന്ന വഴി ഒരുപാട്‌ സ്കൂളുകളുടെ മുന്നിലൂടെ ആണ് പോവുക.... റോഡ്‌ മുഴുവന്‍ തിങ്ങി നിറഞ്ഞു സ്കൂള്‍ കുട്ടികള്‍ ഉണ്ടാവും. പോവുന്ന വഴിക്ക്‌ റയില്‍ മുറിച്ചുകടന്നു വേണം പോവാന്‍ ...
റയില്‍വെ സ്റ്റേഷന്‍ അടുത്താണ് ...

ഒരു ദിവസം പതിവുപോലെ ബസ്‌ ഇറങ്ങി നടന്നു ... അന്ന് സ്കൂളില്‍ എന്തോ ഒരു പരിപാടി ഉണ്ട്. റോഡില്‍ ആണെങ്കില്‍ നല്ല തിരക്കും .. ഇടയ്ക്ക്, റയില്‍ ക്രോസ് ചെയ്തു പോവാതെ ബ്രിഡ്ജിനു മുകളിലൂടെ പോവും, കാരണം ആരെയെങ്കിലും ബൈക്കില്‍ കയരിപിടിച്ചു പോവാനാണ് ... എന്തൊക്കെ ആയാലും അന്ന് ഞാന്‍ റയില്‍ മുറിച്ചു കടന്നു പോവമെന്നു കരുതി ... രയിലിനടുത്തെത്തി .. അപ്പോഴാണ് ഒരു ചെരുപ്പുകുത്തിക്കാരന്‍ അവിടെ ഇരിക്കുന്നത് കണ്ടത്‌ .. മനസ്സില്‍ തോന്നി 'ഷൂ ഒന്ന് പോളിഷ് ചെയ്താലോ?' . അവിടെ ഇരുന്നു അയാളുടെ അടുത്ത് ഷൂ കൊടുത്തു ... പക്ഷെ അയാളുടെ മുഖത്തേക്ക്‌ ഞാന്‍ നോക്കിയില്ലയിട്ടില്ലായിരുന്നു. ആദ്യം ഒരു തുണി കൊണ്ട് ഷൂ മൊത്തം തുടച്ചു ... അതിനു തന്നെ 5 മിനുറ്റ്‌ എടുത്തു. പിന്നെ പോളിഷ് എടുക്കുന്നു ബ്രെഷ്‌ എടുക്കുന്നു .. എല്ലാം വളരെ സാവധാനത്തിലാണ് എടുക്കുന്നത്.. ഞാന്‍ വിചാരിച്ചു "പരിചയം ഇല്ലാത്ത ആളാണോ?, സാദ്യധ ഇല്ല , കാരണം , അയാളുടെ അടുത്ത് വേറെയും ഒരുപാട്‌ ഷൂ ഉണ്ട് " ... എന്നിരുന്നാലും ഞാന്‍ കാത്തിരിന്നു ...

ഇടയ്ക്ക് ഞാന്‍ പറഞ്ഞു " പെട്ടെന്ന് ആവട്ടെ ". അയാള്‍ എന്നെ ഒന്ന് തുറിച്ചു നോക്കി , പടച്ചോനെ എന്തോ പന്തികേട്‌ ഉണ്ടല്ലോ .... എന്നിട്ടും ഒരു ഷൂ പോളിഷ് ചെയ്തു കഴിഞ്ഞിട്ടില്ല ... എനിക്കാണെങ്കില്‍ നേരം വൈകുകയും ചെയ്യുന്നു ... ഞാന്‍ പിന്നെയും പറഞ്ഞു "സ്കൂളില്‍ പോവണം നേരം വൈകുന്നു, പെട്ടെന്ന് തരൂ "... പടച്ചോനെ അയാള്‍ എന്നെ തുറിച്ചു നോക്കുന്നു ... പിന്നെ ബാഗില്‍ നിന്ന് എന്തോ ഒന്ന് എടുക്കുന്നു ... നോക്കുമ്പോള്‍ ഒരു ചെറിയ ഉളി ആണ് .. ഞാന്‍ വിചാരിച്ചു വല്ല ഷൂ തുന്നിയ നൂല്‍ പോട്ടികാനയിരിക്കും എന്ന് ... പക്ഷെ അയാള്‍ എന്റെ നേര്‍ക്ക് ചൂണ്ടി എന്തോ ആംഗ്യം കാണിച്ചു ... ഞാന്‍ അപ്പോഴാ അയാളെ ശ്രദ്ധിചത്. അയാള്‍ ബ്രൌണ്‍ ശുഗരോ കഞ്ചാവോ ഉപയോഗിച്ചിരിക്കുകയാണ് എന്ന് ... അയാള്‍ ആണെങ്കില്‍ ഒന്നും മിണ്ടുന്നും ഇല്ല ... ഇടയ്ക്ക് അയാള്‍ ആടാന്‍ തുടങ്ങി... ഒരു പന്തികേട്‌ തോന്നിയപ്പോള്‍ ഞാന്‍ 5 രൂപ നീട്ടി " ഷൂ താ ഞാന്‍ പോട്ടെ " എന്ന് പറഞ്ഞു .... അത് കേട്ട പാട് അയാള്‍ അവിടുന്ന് എഴുനേറ്റു ... ഞാന്‍ നോക്കുമ്പോള്‍ ഒരു സൈഡില്‍ നിന്ന് ട്രയിന്‍ കൂവുന്ന ശബ്ദം കേള്‍കുന്നു ... കുറച്ചു ദൂരെ നിന്ന് ട്രയിന്‍ വരുനുണ്ട്... അയാള്‍ കയ്യിലുള്ള ഉളി എന്റെ നേരെ നീട്ടി .. എന്നെ കുത്താന്‍ വരുകയാണ് ... ഞാന്‍ മെല്ലെ എന്റെ ഷൂ എടുക്കാന്‍ വേണ്ടി നോക്കി .. അപ്പോയെക്കും അയാള്‍ എന്നെ കുത്താന്‍ വേണ്ടി എന്റെ അടുത്തേക്ക്‌ കൈ വീശി ... ട്രയിന്‍ അടുത്തെത്തി ...സ്റ്റേഷനില്‍ നിന്ന് ആണ് ട്രയിന്‍ വരുന്നത് ...കുറച്ചു സ്പീട് ഉണ്ട് .... പക്ഷെ ഞാന്‍ അത് ശ്രദ്ധിക്കുന്നില്ല ...ഞാന്‍ തിരിഞ്ഞു ഒരു ഓട്ടം ... എന്‍ജിന്‍ ഡ്രൈവര്‍ പെട്ടെന്ന് ഹോണ്‍ മുഴക്കുന്നു ... നോക്കി നിന്നവരെല്ലാം തലയില്‍ കൈ വെച്ച് കൂകി വിളിക്കുന്നു ....എങ്ങിനെയോ റെയില്‍ ക്രോസ് ചെയ്തു ... ദൈവ ഭാഗ്യം കൊണ്ട് ഞാന്‍ പാളത്തിനു അപ്പുറം കടന്നു .. ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ ഞാന്‍ ....... ട്രയിന് അടിയില്‍ പെട്ടുരുന്നെനെ ..... കാലില്‍ ഷൂ ഇല്ല ... ഞാന്‍ ആരെയും മൈന്‍ഡ് ചെയ്യാതെ ഓടി .... ആ ഓട്ടം നിര്‍ത്തിയത്‌ സ്കൂളിന്റെ പടിക്കലാണ് .... എന്നിട്ടും പേടി മാറിയില്ല ... അകെ വിറക്കുന്നു ... ഉടനെ തന്നെ തൊട്ടടുത്തുള്ള കൂട്ടുകാരന്റെ വീട്ടില്‍ പോയി ഒരു ചെരിപ്പിട്ടു ... അന്ന് ക്ലാസ്സില്‍ കയറാന്‍ നേരം വൈകുകയുംചെയ്തു ...

ഒരുപക്ഷെ ഞാന്‍ അപ്പോള്‍ റയില്‍ ക്രോസ് ചെയ്തില്ലയിരുന്നെന്കില്‍ അയാള്‍ എന്നെ ഉളി കൊണ്ട് കുതിയേനെ .... ഒരു നിമിഷം റയില്‍ ക്രോസ് ചെയ്യാന്‍ വൈകിയിരുന്നെന്കിലോ ??

പിന്നെ ഒരിക്കലും ഞാന്‍ എന്റെ ഷൂ പോളിഷ് ചെയ്യാന്‍ ചെരുപ്പ്‌ കുത്തിയുടെ അടുത്ത് പോയിട്ടില്ല..
ഇത് എഴുതുമ്പോള്‍ ഇപ്പോഴും എന്റെ നെഞ്ച് പിടക്കുന്നു ...

1 comment:

Anonymous said...

kollam , kalakki